ധനകാര്യം

വാണിജ്യ എല്‍പിജി വില കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 158 രൂപയുടെ കുറവാണ് വരുത്തിയത്. 

മാസത്തിന്റെ തുടക്കത്തില്‍ പതിവായി എണ്ണ വിതരണ കമ്പനികള്‍ നടത്തുന്ന പുനഃപരിശോധനയിലാണ് പാചകവാതകത്തിന്റെ വില കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1522 ആയി കുറഞ്ഞു. 1537.50 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില.

കഴിഞ്ഞ ദിവസമാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 99.75 രൂപയുടെ കുറവ് വരുത്തിയിരുന്നു. ജൂലൈയില്‍ ഏഴു രൂപ കൂട്ടിയതിന് പിന്നാലെയാണ് വില കുറച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം