ധനകാര്യം

ചൊവ്വാഴ്ച മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറിയില്‍ 2000 രൂപ നോട്ട് സ്വീകരിക്കില്ല; ആമസോണ്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 19മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറി സേവനത്തില്‍ 2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍. 2000 രൂപ നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ആമസോണിന്റെ തീരുമാനം.

കൈവശമുള്ള 2000 രൂപ നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി ഈ മാസം 30നാണ് അവസാനിക്കുന്നത്. ഇത് കഴിഞ്ഞാലും നോട്ടിന്റെ പ്രാബല്യം തുടരുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. അതിനിടെയാണ് സെപ്റ്റംബര്‍ 19മുതല്‍ പണം സ്വീകരിച്ച് സേവനം നല്‍കുന്ന ക്യാഷ് ഓണ്‍ ഡെലിവറി സര്‍വീസില്‍ 2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ആമസോണ്‍ അറിയിച്ചത്.

നിലവില്‍ ക്യാഷ് ഓണ്‍ ഡെലിവറി സര്‍വീസില്‍ 2000 രൂപ നോട്ട് ആമസോണ്‍ സ്വീകരിക്കുന്നുണ്ട്. എന്നിരുന്നാലും, ഒരു തേര്‍ഡ് പാര്‍ട്ടി കൊറിയര്‍ പങ്കാളി വഴിയാണ് ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതെങ്കില്‍, ക്യാഷ് ഓണ്‍ ഡെലിവറിക്കുള്ള സാധുവായ പേയ്‌മെന്റ് രീതിയായി നോട്ടുകള്‍ സ്വീകരിച്ചേക്കാമെന്നും ആമസോണ്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല