ധനകാര്യം

ആര്‍ബിഐയുടെ ഇടപെടല്‍ ഫലം കണ്ടില്ല; രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 83 രൂപ 27 പൈസ എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 83 രൂപ 27 പൈസ നല്‍കണം. ഇന്നലെ വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് ഏഴുപൈസയുടെ ഇടിവാണ് നേരിട്ടത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ വിനിമയത്തെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. ബാരലിന് 95 ഡോളര്‍ ആയാണ് എണ്ണവില വര്‍ധിച്ചത്.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിന് ആര്‍ബിഐ ശക്തമായ ഇടപെടല്‍ നടത്തിയെങ്കിലും കാര്യമായി പ്രയോജനം ചെയ്തില്ല. ഡോളര്‍ വിറ്റൊഴിഞ്ഞാണ് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ശ്രമിച്ചത്.രൂപയുടെ മൂല്യം താഴുന്നത് രാജ്യാന്തര യാത്രകളും വിദേശ പഠനവും ചെലവേറിയതാക്കും.കയറ്റുമതിയേക്കാള്‍ രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണ് ഡോളര്‍ ഡിമാന്റ് കൂടുന്നത്.

രൂപയുടെ മൂല്യമിടിവ് ആദ്യം ബാധിക്കുക ഇറക്കുമതിക്കാരെയാണ്. ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ രൂപ മുടക്കേണ്ടതായിവരും. അതോടെ ഉത്പന്ന വിലകളില്‍ വര്‍ധനവുണ്ടാകും. അസംസ്‌കൃത എണ്ണക്കുപുറമെ, മൊബൈല്‍ ഫോണ്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, കാറ് എന്നിവയുടെ വിലയേയാകും പ്രധാനമായും ബാധിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി