ആപ്പിള്‍ 600ലധികം ജീവനക്കാരെ പിരിച്ചുവിട്ടു
ആപ്പിള്‍ 600ലധികം ജീവനക്കാരെ പിരിച്ചുവിട്ടു ആപ്പിൾ, ഫയൽ
ധനകാര്യം

'കാര്‍ പ്രോജക്ട് പ്രതീക്ഷിച്ച പോലെ നടന്നില്ല'; ആപ്പിള്‍ 600ലധികം ജീവനക്കാരെ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ 600ലധികം ജീവനക്കാരെ പിരിച്ചുവിട്ടു. സ്വപ്‌നപദ്ധതികളായ കാര്‍, സ്മാര്‍ട്ട്‌വാച്ച് ഡിസ്‌പ്ലേ പ്രോജക്ടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടുള്ള നടപടി.

ഫെബ്രുവരി അവസാനത്തോടെയാണ് രണ്ട് സംരംഭങ്ങളും അവസാനിപ്പിക്കാന്‍ ആപ്പിള്‍ നടപടി തുടങ്ങിയത്. സാങ്കേതികവിദ്യ രംഗത്ത് മുന്നേറാനും പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനും ലക്ഷ്യമിട്ടാണ് ഈ രണ്ടു പ്രോജക്ടുകളും പ്രഖ്യാപിച്ചത്. ഏത് ദിശയില്‍ പോകണമെന്നതിനെ കുറിച്ചും ചെലവ് നിര്‍ണയിക്കുന്നതിലും എക്‌സിക്യൂട്ടീവുകള്‍ക്കിടയില്‍ തീരുമാനം ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് കാര്‍ പ്രോജക്ട് വേണ്ടായെന്ന് വച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്‍ജിനീയറിംഗ്, വിതരണക്കാരന്‍, ചെലവ് എന്നി വെല്ലുവിളികള്‍ കാരണമാണ് സ്മാര്‍ട്ട്‌വാച്ച് ഡിസ്‌പ്ലേ പ്രോഗ്രാം അടച്ചുപൂട്ടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലുള്ള ആപ്പിളിന്റെ കാര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രധാന ഓഫീസില്‍ നിന്ന് മാത്രം 371 ജീവനക്കാരെയാണ് പറഞ്ഞുവിട്ടത്. ഒന്നിലധികം സാറ്റലൈറ്റ് ഓഫീസുകളിലെ നിരവധി ജീവനക്കാരെയും ബാധിച്ചു. ചില ജീവനക്കാരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ പേഴ്‌സണല്‍ റോബോട്ടിക്്‌സിലെ ജോലികളിലേക്ക് മാറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന