റിയൽമീ പി സീരീസ് ഫോൺ
റിയൽമീ പി സീരീസ് ഫോൺ image credit: realme
ധനകാര്യം

പുത്തന്‍ ഡിസൈന്‍, മീഡിയാടെക് ഡൈമെന്‍സിറ്റി 7050 ചിപ്‌സെറ്റ്; പി സീരീസ് ഫോണുകളുമായി റിയൽമി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ പി സീരീസ് ഫോണുകളുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിയൽമി. പി വണ്‍, പി വണ്‍ പ്രോ എന്നി രണ്ടു മോഡലുകളാണ് പി സീരീസ് ലേബലില്‍ കമ്പനി പുറത്തിറക്കുന്നത്. ഏപ്രില്‍ 15ന് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

പവറിനെ പ്രതീകവത്കരിച്ചാണ് പി സീരീസ് എന്ന പേര് നല്‍കിയിരിക്കുന്നത്. മീഡിയാടെക് ഡൈമെന്‍സിറ്റി 7050 ചിപ്‌സെറ്റാണ് P1 5Gയ്ക്ക് കരുത്തുപകരുക. അതേസമയം പി വണ്‍ പ്രോയ്ക്ക് Qualcomm Snapdragon 6 Gen 1 ആണ് ശക്തിപകരുക. രണ്ട് ഫോണുകളും AMOLED 120Hz ഡിസ്‌പ്ലേയോടെയാണ് വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ പി സീരീസ് ഇന്ത്യയില്‍ മാത്രമാണ് ലഭ്യമാകുക. ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍ക്കുക. ഫോണ്‍ മിഡ് റേഞ്ച് വിപണിയെ ലക്ഷ്യം വച്ചുള്ളതാണ്. ഫൈവ് ജി നെറ്റ് വര്‍ക്കിനെ സപ്പോര്‍ട്ട് ചെയ്യുന്ന പി സീരീസ് ജിടി, ജിടി നിയോ സീരീസുകളുടെ പകരക്കാരനായാണ് എത്തുക. പരമ്പരാഗത ഡിസൈന്‍ മോഡില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് റിയൽമി. നൂതനമായ ഡിസൈനുകളോട് കൂടിയായിരിക്കും പി സീരീസ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം