ബെൻസിന്റെ മൂന്ന് ഇലക്ട്രിക് കാറുകൾ വരുന്നു
ബെൻസിന്റെ മൂന്ന് ഇലക്ട്രിക് കാറുകൾ വരുന്നു ഫയൽ
ധനകാര്യം

ഇലക്ട്രിക് കാര്‍ വിപ്ലവം പൊടിപൊടിക്കാന്‍ ബെന്‍സും; ഡിസംബറോടെ വരുന്നു മൂന്ന് ഹൈ എന്‍ഡ് എസ് യുവികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇക്കൊല്ലം അവസാനം മൂന്ന് ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 2024 കലണ്ടര്‍ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടന്നതിന്റെ നേട്ടം ആഘോഷിക്കാന്‍ ലക്ഷ്യമിട്ട് കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വാഹനപ്രേമികള്‍ കാത്തിരിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ്, സ്‌പോര്‍ട്ടി മെഴ്‌സിഡസ് എഎംജി സി 63 ഇ പെര്‍ഫോമന്‍സ് എഫ് വണ്‍ എഡിഷന്‍, മെഴ്‌സിഡസ് എഎംജി എസ് 63 ഇ പെര്‍ഫോമന്‍സ് എന്നിവയ്ക്ക് പുറമേ മൂന്ന് ഇലക്ട്രിക് കാറുകള്‍ കൂടി ഈ വര്‍ഷം വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും എസ് യുവി ഗണത്തില്‍ വാഹനങ്ങള്‍ ഇറക്കാനാണ് കമ്പനി താത്പര്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈ എന്‍ഡ് മോഡലുകളില്‍ ഇക്യൂഎസ്, ഇക്യൂഇ എന്നിവ അടക്കം മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്ത് ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് വിവരം. 2024 കലണ്ടര്‍ വര്‍ഷത്തെ ആദ്യ പാദത്തില്‍ 5412 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

രാഹുലിനെ സാക്ഷിയാക്കി പൂരന്‍സ് വെടിക്കെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് 214 റണ്‍സ്

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതസഖിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു; യുവതി അറസ്റ്റില്‍