പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം  ഫയല്‍ ചിത്രം
ധനകാര്യം

വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്കും സന്ദേശം അയക്കാം; ക്രോസ് ആപ് ചാറ്റ് ഫീച്ചര്‍ എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ നിന്ന് മറ്റ് ആപ്പുകളിലേക്ക് സന്ദേശമയക്കാന്‍ കഴിയുമോ? എന്നാല്‍ ഇങ്ങനെ സാധ്യമാക്കും വിധം ക്രോസ് ആപ് ചാറ്റ് സൗകര്യമൊരുക്കാന്‍ വാട്‌സ്ആപ്പ് തയാറെറടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പില്‍ നിന്ന് തന്നെ മറ്റ് പ്ലാറ്റ് ഫോമുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

ടെലിഗ്രാം, മെസഞ്ചര്‍, സ്‌കൈപ്, സിഗ്‌നല്‍, സ്‌നാപ് തുടങ്ങിയ മറ്റു ആപ്പുകളിലേക്ക് സന്ദേശമയക്കാന്‍ കഴിയുന്ന രീതിയില്‍ ക്രോസ് ആപ് ചാറ്റ് സൗകര്യമാണ് വാസ്ആപ്പ് ഒരുക്കുന്നത്. വാട്ട്സ്ആപ്പിന്റെ എഞ്ചിനീയറിങ് ഡയറക്ടര്‍ ഡിക്ക് ബ്രൗവറിന്റെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുതിയ മാറ്റത്തെ കുറിച്ച് പറയുന്നത്.

ഫീച്ചര്‍ എപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് പറയാനാകില്ലെങ്കിലും അടുത്ത മാസം പുതിയ അപ്‌ഡേറ്റിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ സന്ദേശങ്ങളും, ചിത്രങ്ങളും, ഫയലുകളും മാത്രമാകും

അയക്കാന്‍ കഴിയുക. കോളുകളും ഗ്രൂപ്പ് സന്ദേശങ്ങളും ലഭ്യമാകില്ല. മറ്റു ആപ്പുകളില്‍നിന്നുള്ള സന്ദേശം വാട്‌സ്ആപ്പ് വേറെ തന്നെ സൂക്ഷിക്കും. ഇത് 'തേഡ് പാര്‍ട്ടി ചാറ്റ്‌സ്' എന്ന പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. മറ്റു ആപ്പുകളുടെ സമ്മതം അടക്കം ഇനിയും കടമ്പകളുള്ളതിനാല്‍ ഉപയോക്താക്കളിലേക്ക് അപ്‌ഡേറ്റ് എപ്പോള്‍ എത്തുമെന്ന് പറയാനാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം