സോറ എഐയില്‍ നിര്‍മ്മിച്ച വീഡിയോ ദൃശ്യം
സോറ എഐയില്‍ നിര്‍മ്മിച്ച വീഡിയോ ദൃശ്യം  എക്‌സ്
ധനകാര്യം

ടെക്‌സ്റ്റ് ടു വീഡിയോ; സോറ എഐ മോഡല്‍ അത്ഭുതപ്പെടുത്തുന്നത്, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ന്യൂഡല്‍ഹി: പുതിയ എഐ മോഡലുമായി ഓപ്പണ്‍ എഐയുടെയും ചാറ്റ് ജിപിടിയുടെയും നിര്‍മ്മാതാക്കള്‍. സോറ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള മുഴുവന്‍ വീഡിയോയും ടെക്‌സ്റ്റ് പ്രോംപ്റ്റുകളില്‍ നിന്ന് നിര്‍മ്മിക്കാനാകും.

ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ എക്‌സ് അക്കൗണ്ടിലൂടെ ടൂള്‍ പരിചയപ്പെടുത്തി. 'സോറയ്ക്ക് എന്തുചെയ്യാനാകുമെന്ന് നിങ്ങളെ കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന വീഡിയോകള്‍ക്ക് അടിക്കുറിപ്പ് നല്‍കുക, ഞങ്ങള്‍ ചിലത് നിര്‍മ്മിക്കാന്‍ ശ്രമിക്കും, ആള്‍ട്ട്മാന്‍ പോസ്റ്റില്‍ കുറിച്ചു. ധാരാളം ഉപയോക്താക്കള്‍ നിര്‍ദ്ദേശങ്ങള്‍ അയച്ചു, 'സോറ' യിലൂടെ നിര്‍മ്മിച്ച വീഡിയോകള്‍ പലതും യാഥാര്‍ത്ഥ്യമെന്ന് തോന്നുതാണെന്ന് ഉപയോക്താക്കള്‍ മറുപടി നല്‍കി.

''ഒന്നിലധികം കഥാപാത്രങ്ങള്‍, കൃത്യമായ ചലനങ്ങള്‍, വിശദമായ പശ്ചാത്തലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണമായ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ സോറയ്ക്ക് കഴിയുമെന്നും, മോഡല്‍ ഉപയോക്താവിന്റെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുക മാത്രമല്ല, യഥാര്‍ത്ഥ ലോക സാഹചര്യങ്ങളില്‍ ഈ ഘടകങ്ങള്‍ എങ്ങനെ പ്രകടമാകുമെന്ന് മനസിലാക്കുകയും ചെയ്യുന്നതായി'' ഓപ്പണ്‍ എഐ പറഞ്ഞു.

'മോഡലിന് ഭാഷയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ട്, പ്രോംപ്റ്റുകള്‍ കൃത്യമായി മനസിലാക്കി ഊര്‍ജസ്വലമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ആകര്‍ഷകമായ രൂപങ്ങള്‍ സൃഷ്ടിക്കാനും അതിനെ പ്രാപ്തമാക്കുന്നു. ഒരു ജനറേറ്റഡ് വീഡിയോയില്‍ കഥാപാത്രങ്ങളും ദൃശ്യ ശൈലിയും കൃത്യമായി നിലനില്‍ക്കുന്ന ഒന്നിലധികം ഷോട്ടുകള്‍ സൃഷ്ടിക്കാനും സോറയ്ക്ക് കഴിയുമെന്നു ഓപ്പണ്‍എഐ പറഞ്ഞു.

നിലവില്‍ സോറയുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളോ അപകടസാധ്യതകളോ പരിശോധിക്കാന്‍ റെഡ് ടീമംഗങ്ങള്‍ക്ക് മാത്രമേ സോറ ലഭ്യമാകൂ. വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനര്‍മാര്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് ഓപ്പണ്‍എഐ എഐ ഉപയോഗിക്കാം. അതുവഴി മോഡല്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഇന്‍പുട്ട് കമ്പനിക്ക് ശേഖരിക്കാനാകുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ