ഷൊര്‍ണ്ണൂര്‍ - തൃശ്ശൂര്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ആലുവ വരെ ഓടും
ഷൊര്‍ണ്ണൂര്‍ - തൃശ്ശൂര്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ആലുവ വരെ ഓടും പ്രതീകാത്മക ചിത്രം
ധനകാര്യം

ശിവരാത്രി: ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശിവരാത്രിക്ക് ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യമൊരുക്കി റെയില്‍വേ. ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രി ദിവസമായ മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂര്‍ - കോട്ടയം എക്‌സ് പ്രസ്സ്, മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അന്നേദിവസം രാത്രി 06461 ഷൊര്‍ണ്ണൂര്‍ - തൃശ്ശൂര്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ആലുവ വരെ ഓടുന്ന തരത്തിലാണ് ക്രമീകരണം. രാത്രി 23.15ന് തൃശ്ശൂര്‍ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തിയ ശേഷം അര്‍ധരാത്രി 00.45ന് ആലുവയില്‍ എത്തും.

പിറ്റേന്ന് രാവിലെ 5.15ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന 16609 തൃശ്ശൂര്‍ - കണ്ണൂര്‍ എക്‌സ് പ്രസ്സ് രാവിലെ 6.40ന് തൃശ്ശൂരിലെത്തി പതിവു പോലെ കണ്ണൂരിലേക്ക് യാത്ര തുടരും. ഈ വണ്ടി ആലുവയ്ക്കും ഷൊര്‍ണ്ണൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

600 കടന്ന് വിരാട് കോഹ്‌ലി

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്