ധനകാര്യം

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലെ ആദ്യദിനത്തില്‍ വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ നാലര രൂപയുടെ വരെ കുറവാണ് എണ്ണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഡല്‍ഹിയില്‍ 1755.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. നേരത്തെ ഇത് 1757 രൂപയായിരുന്നു. മുംബൈയില്‍ 1708.50 രൂപയായാണ് വില കുറഞ്ഞത്. നേരത്തെ ഇത് 1710 രൂപയായിരുന്നു. ചെന്നൈയില്‍ വീണ്ടും വില കുറഞ്ഞു. 1929 രൂപയില്‍ നിന്ന് 1924.50 രൂപയായാണ് കുറഞ്ഞത്. കൊല്‍ക്കത്തയില്‍ 1868.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില.

വിമാന ഇന്ധനത്തിന്റെ വിലയിലും മാറ്റമുണ്ട്. ഡല്‍ഹിയില്‍ ഒരു കിലോ ലിറ്റര്‍ വിമാന ഇന്ധനത്തിന് 1,01,993.17 രൂപയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും