ധനകാര്യം

ചാനലില്‍ ഇനി ഭൂരിപക്ഷ അഭിപ്രായം തേടാം; പോള്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഡെസ്ക്

പയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ചാനലില്‍ പോള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സആപ്പ് അവതരിപ്പിച്ചു. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. 

ചാനലില്‍ ചാറ്റ് അറ്റാച്ച്‌മെന്റ് മെനുവിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പോള്‍ സൃഷ്ടിക്കുന്നതില്‍ ചാനല്‍ ഉടമകള്‍ക്ക് പൂര്‍ണമായി നിയന്ത്രണം നല്‍കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. ഒന്നിലധികം ഉത്തരം നല്‍കുന്നത് ഒഴിവാക്കി ഒരെണ്ണം മാത്രം തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധത്തില്‍ ക്രമീകരണം ഒരുക്കാന്‍ ചാനല്‍ ഉടമകള്‍ക്ക് കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ചാനല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പോളില്‍ വോട്ട് ചെയ്യുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമാണ് പങ്കെടുത്തവര്‍ക്ക് അറിയാന്‍ സാധിക്കുകയുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി