ധനകാര്യം

ഓഹരി വിപണിയില്‍ തലയുയര്‍ത്തി 'കരടി', കനത്തഇടിവ്; സെന്‍സെക്‌സ് 1500 പോയിന്റ് താഴ്ന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിനിടെ, ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1500ഓളം പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ രണ്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ബാങ്കിങ് ഓഹരികളിലെ വില്‍പ്പനസമ്മര്‍ദ്ദമാണ് വിപണിയെ പിടിച്ചുകുലുക്കിയത്. എച്ച്ഡിഎഫ്‌സി ബാങ്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുകയായിരുന്നു ഓഹരി വിപണി. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 73,000 പോയിന്റ് മറികടക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്. നിലവില്‍ 72000 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 22000 പോയിന്റിലും താഴെയാണ്.

ഏഷ്യന്‍ വിപണിയിലെ ഇടിവ്, ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന് പുറമേ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ അടക്കമുള്ള ബാങ്കിങ് ഓഹരികളിലും നഷ്ടം നേരിട്ടു. ബാങ്കിങ് ഓഹരികള്‍ക്ക് പുറമേ മെറ്റല്‍, റിയല്‍റ്റി, ഓട്ടോ, ഹെല്‍ത്ത്‌കെയര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു സെക്ടറുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

വി.ആര്‍. രാമകൃഷ്ണന്‍ എഴുതിയ കവിത 'വില'

ചെകുത്താന്റെ അടുക്കളയില്‍ പാകം ചെയ്തെടുക്കുന്ന മലയാളി മനസ്സ്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു

പ്രണയം നിരസിച്ചു, ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി