ധനകാര്യം

സിം കാര്‍ഡോ ഇന്റര്‍നെറ്റോ ഇല്ലാതെ മൊബൈലില്‍ വീഡിയോ കാണാം; പുത്തന്‍ സാങ്കേതികവിദ്യ ഒരുങ്ങുന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊബൈലിലൂടെ സിം കാര്‍ഡോ ഇന്റര്‍നെറ്റോ വീഡിയോകള്‍ കാണാനാകുമോ? ഇത് സാധ്യമാക്കുന്നതിനായി  സാങ്കേതികവിദ്യ  പരീക്ഷണങ്ങള്‍ നടക്കുന്നതായാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്രയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ടിവി ചാനലുകള്‍ ആസ്വദിക്കുന്നത് പോലെ മൊബൈല്‍ ഫോണില്‍ ടിവി ചാനലുകള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഡയറക്റ്റ്-ടു-മൊബൈല്‍ ബ്രോഡ്കാസ്റ്റിങ്ങാണ്  യാഥാര്‍ഥ്യമാകുന്നത്. സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങള്‍ ഉടന്‍ 19 നഗരങ്ങളില്‍ നടക്കുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി പറഞ്ഞു.

സാംഖ്യ ലാബ്സ് എന്ന വയര്‍ലെസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് സെമികണ്ടക്ടര്‍ സൊല്യൂഷന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പൈലറ്റ് പ്രൊജക്ട് ആരംഭിക്കുക. സാംഖ്യ ലാബ്സും ഐഐടി കാണ്‍പൂരും ചേര്‍ന്നാണ് ഡിടുഎം ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഒരു ബില്യണിലധികം മൊബൈല്‍ ഉപകരണങ്ങളിലേക്ക് എത്താന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൊബൈല്‍ യൂണികാസ്റ്റ് നെറ്റ് വര്‍ക്കുകളുമായി സംയോജിച്ച് വണ്‍-ടു-ഇന്‍ഫിനൈറ്റ് ആര്‍ക്കിടെക്ചര്‍ പ്രയോജനപ്പെടുത്തി ലീനിയര്‍, ഒടിടി വിഡിയോ സേവനങ്ങള്‍ നല്‍കാന്‍ സാംഖ്യയുടെ ബ്രോഡ്കാസ്റ്റിംഗ് സൊല്യൂഷന്‍ 'സ്മാര്‍ട്ട്' പൈപ്പുകള്‍ ഉപയോഗിക്കും. സ്മാര്‍ട്‌ഫോണില്‍ അധികമായി ചിപ്പുകളോ ഡോംഗിളോ ചേര്‍ക്കേണ്ടി വരും. തുടക്കത്തില്‍ ഫോണുകളില്‍ വിഡിയോകള്‍ ലഭിക്കുന്ന ഡോംഗിളുകള്‍ വിപണിയിലേക്കെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ