ധനകാര്യം

ഇലക്ട്രിക് വാഹനരംഗം ഹ്യുണ്ടായി കീഴടക്കുമോ?; അടുത്തവര്‍ഷം മുതല്‍ നിരവധി മോഡലുകള്‍ ഇറക്കാന്‍ പദ്ധതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഇലക്ട്രിക് വാഹനരംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 2030 ഓടേ കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 20 ശതമാനം ഇലക്ട്രിക് വാഹന മേഖലയില്‍ നിന്നാകാനാണ് ലക്ഷ്യമിടുന്നതെന്ന് ഹ്യുണ്ടായി സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

ഇതിന്റെ ഭാഗമായി അടുത്തവര്‍ഷം മുതല്‍ വിവിധ വിലകളിലുള്ള നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ കൂട്ടത്തോടെ വിപണിയില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. 2030 ഓടേ രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവന 30 ശതമാനമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ 2030 ഓടേ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം 20 ശതമാനമായിരിക്കുമെന്നാണ് ഹ്യുണ്ടായി കണക്കുകൂട്ടുന്നത്. ഇതിന്റെ ചുവടുപിടിച്ച് 2030 ഓടേ മൊത്തം വില്‍പ്പനയുടെ 20 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ സംഭാവന നല്‍കുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്നും തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ നിന്നാണ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തേയ്ക്ക് വരിക. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബാറ്ററി പായ്ക്ക് അടക്കം തദ്ദേശീയമായി ശേഖരിച്ച് ചെലവ് ചുരുക്കുന്ന കാര്യവും കമ്പനി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രണ്ടു ഇലക്ട്രിക് വാഹന മോഡലുകളാണ് ഇന്ത്യയില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വില്‍ക്കുന്നത്.  IONIQ5, KONA എന്നി മോഡലുകളുടെ വില്‍പ്പനയാണ് നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു