ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടേഴ്‌സ്, വിപ്രോ, ഐടിസി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്
ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടേഴ്‌സ്, വിപ്രോ, ഐടിസി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത് പിടിഐ/ ഫയൽ
ധനകാര്യം

പ്രത്യേക വ്യാപാരത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 74,000ലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശനിയാഴ്ച നടന്ന പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍. ജിഡിപി ഡേറ്റയും വിദേശ നിക്ഷേപ ഒഴുക്കുമാണ് ഓഹരിവിപണിയില്‍ പ്രതിഫലിച്ചത്.

ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് വ്യാപാരത്തിനിടെ 74,000 പോയിന്റിന് തൊട്ടരികില്‍ വരെ എത്തി. ഒടുവില്‍ 60 പോയിന്റ് നേട്ടത്തോടെ 73,806 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് രണ്ട് ഘട്ടങ്ങളായാണ് വ്യാപാരം നടന്നത്. രാവിലെ 9.15 മുതല്‍ പത്തുമണി വരെയും 11.30 മുതല്‍ 12.30 വരെയുമാണ് ട്രേഡിങ് സംഘടിപ്പിച്ചത്.ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടേഴ്‌സ്, ജിഎസ്ഡബ്ല്യൂ സ്റ്റീല്‍, വിപ്രോ, ഐടിസി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍ടിപിസി, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

2023ലെ അവസാന മൂന്ന് മാസങ്ങളില്‍ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടിയതാണ് വിപണിയെ സ്വാധീനിച്ചത്. ഇന്ത്യ 8.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി