യുപിഐ ഇപ്പോള്‍ നേപ്പാളിലും
യുപിഐ ഇപ്പോള്‍ നേപ്പാളിലും പ്രതീകാത്മക ചിത്രം
ധനകാര്യം

യുപിഐ ഇപ്പോള്‍ നേപ്പാളിലും, ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറാം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇപ്പോള്‍ നേപ്പാളിലും പ്രവര്‍ത്തിച്ചു തുടങ്ങിയതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ). ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇന്ത്യക്കാര്‍ക്ക് നേപ്പാളിലും പണം കൈമാറാന്‍ സാധിക്കുമെന്ന് എന്‍സിപിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്‍സിപിഐയും നേപ്പാളിലെ പേയ്‌മെന്റ് നെറ്റ്‌വര്‍ക്ക് ആയ ഫോണ്‍പേ പെയ്‌മെന്റ് സര്‍വീസും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുപിഐ നേപ്പാളിലും ഉപയോഗിക്കുന്നതിനു വഴി തെളിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യഘട്ടമെന്ന നിലയില്‍ ഇന്ത്യന്‍ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നേപ്പാളി കച്ചവടക്കാര്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറാനാവും. ഇന്ത്യന്‍ യാത്രികര്‍ക്ക് ഏറെ സൗകര്യപ്രദമാവുന്നതാണ് നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ ശക്തമാവാന്‍ ഇതുപകരിക്കുമെന്ന് എന്‍സിപിഐ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം