ഇ-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ഇ-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് പ്രതീകാത്മക ചിത്രം
ധനകാര്യം

ഇ-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; തട്ടിപ്പുകാര്‍ സ്വകാര്യവിവരങ്ങളും പണവും അപഹരിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. സാങ്കേതിക വിദ്യയിലെ മാറ്റം ഹാക്കര്‍മാര്‍ ആയുധമാക്കുന്നതായും ഉപഭോക്താവിന്റെ ഡേറ്റയും പണവും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രോണിക് സിം അഥവാ ഇ-സിം, ഫിസിക്കല്‍ സിം കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നതാണ്. പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും.

ടെലികോം കമ്പനികള്‍ക്ക് ദൂരെ നിന്ന് ഇ-സിം പ്രോഗ്രാം ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും ഇ-സിം കണക്ഷന്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം സാധിക്കും. ഈ സാധ്യതകളാണ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നത്. ഇരയുടെ ഫോണിലെ ഇ-സിം പ്രൊഫൈല്‍ എടുത്ത് ഹാക്കര്‍ക്ക് സ്വന്തം ഫോണിലേക്ക് മാറ്റാനും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. 2023 അവസാനം മുതല്‍ അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ എഫ്എസിസിടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ വിവിധ സുരക്ഷാസംവിധാനങ്ങള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചാണുള്ളത്. നമ്പറില്‍ വരുന്ന ഒടിപികള്‍ ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറാനും വിവരങ്ങളും, പണവും മോഷ്ടിക്കാനും ഹാക്കര്‍മാര്‍ക്ക് കഴിയും.

ഇ-സിം കണക്ഷനില്‍ ഉപയോഗിക്കുന്ന നമ്പറില്‍ ബാങ്ക് അക്കൗണ്ടുകള്‍, ക്ലൗഡ് പ്ലാറ്റ്ഫോമുകളുടെ അക്കൗണ്ടുകള്‍ എന്നിവ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ക്ക് ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ് ചെയ്യുന്നത് ഇത്തരം തട്ടിപ്പുകളെ തടയാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''