സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും മാര്‍ച്ച് 31ന് തുറന്നു പ്രവര്‍ത്തിക്കണം
സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും മാര്‍ച്ച് 31ന് തുറന്നു പ്രവര്‍ത്തിക്കണം ഫയല്‍
ധനകാര്യം

ഈസ്റ്റര്‍ ദിനത്തില്‍ ഈ ബാങ്കുകള്‍ പ്രവര്‍ത്തിക്കും; കാരണമിത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഏജന്‍സി ബാങ്കുകളോടും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയായതിനാലാണ് ഈ തീരുമാനം. ഇത്തവണ ഈസ്റ്റര്‍ വരുന്നതും മാര്‍ച്ച് 31നാണ്.

'സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും മാര്‍ച്ച് 31ന് തുറന്നു പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണിത്'- റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 31ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന കാര്യം ഇടപാടുകാര്‍ അറിയുന്നതിന് വേണ്ട ക്രമീകരണങ്ങളും ബാങ്കുകള്‍ നടത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. നികുതി ശേഖരണം, സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഏജന്‍സി ബാങ്കുകള്‍ നിര്‍വഹിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകള്‍. ആക്‌സിസ് ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യെസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ