ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3 ശതമാനത്തിന്റെ വര്‍ധന
ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3 ശതമാനത്തിന്റെ വര്‍ധന പ്രതീകാത്മക ചിത്രം
ധനകാര്യം

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടും?, രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, ബ്രെന്‍ഡ് ക്രൂഡ് 86 ഡോളറിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. മിഡില്‍ഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘര്‍ഷം വര്‍ധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 86 ഡോളറിലേക്ക് അടുക്കുകയാണ് ബ്രെന്‍ഡ് ക്രൂഡ് വില. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വില ബാരലിന് 81 ലേക്ക് അടുക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാനമായി എണ്ണ വില ഉയരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ഊര്‍ജ്ജ സ്രോതസ്സുകള്‍ ലക്ഷ്യമാക്കി ആക്രമണം വര്‍ധിക്കുന്നതും മിഡില്‍ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതുമാണ് എണ്ണ വില ഉയരാനുള്ള പ്രധാന കാരണങ്ങള്‍. പ്രതികൂലമായ സാഹചര്യം എണ്ണ വിതരണത്തെ ബാധിക്കുമോ എന്നാണ് ആശങ്കപ്പെടുന്നത്. ഇതിന് പുറമേ അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം കുറയുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

എംഎൽഎയുടെ വീട്ടിലെത്തി അല്ലു അർജുൻ, തടിച്ചുകൂടി ആരാധകർ; താരത്തിനെതിരെ കേസ്

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

പഞ്ചസാരയോട് 'നോ' പറയാന്‍ സമയമായി; ആരംഭിക്കാം 'ഷു​ഗർ കട്ട്' ഡയറ്റ്

മൂന്നിലേക്ക് കയറി വരുണ്‍ ചക്രവര്‍ത്തി