തിരഞ്ഞെടുപ്പ്

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന്റെ തോത് കൂട്ടാനാവില്ലേയെന്ന് സുപ്രീം കോടതി; സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ല‌ിപ്പുകൾ ഒത്തുനോക്കുന്നതിന്റെ തോത് കൂട്ടാനാവില്ലേയെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി. ഇക്കാര്യത്തിൽ വ്യാഴാഴ്ച നാലിന് മുൻപ് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് എന്ന തോതിലാവും പരിശോധനയെന്നാണു കമ്മീഷൻ അറിയിച്ചിരിക്കുന്നത്. എന്നാലിതു വഴി 0.44% വോട്ടിങ് യന്ത്രങ്ങളിലെ വിവരങ്ങൾ മാത്രമേ വിവിപാറ്റുമായി ഒത്തുനോക്കപ്പെടുകയുള്ളുവെന്നു ചൂണ്ടിക്കാട്ടി വിവിധ പ്രതിപക്ഷ കക്ഷികൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ക‌മ്മീഷനോടു വിശദീകരണം തേടിയത്.

ഹർജിയിൽ ഏപ്രിൽ ഒന്നിനു വാദം കേൾക്കുമെന്നു കോടതി വ്യക്തമാക്കി. ഓരോ നിയമസഭാ മണ്ഡലത്തിലെയും 50% വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടു വിവരം പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി