തിരഞ്ഞെടുപ്പ്

നിഖിൽ ​ഗൗഡയ്ക്കെതിരെ ആരോപണം; സുമലതയ്ക്കു കാരണം കാണിക്കൽ നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ജനതാദൾ സ്ഥാനാർത്ഥിയും മണ്ഡ്യയിലെ എതിരാളിയുമായ നിഖിൽ ഗൗഡയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അന്യായമായി സഹായിക്കുന്നെന്ന് ആരോപിച്ച സുമലതയ്ക്കു കാരണം കാണിക്കൽ നോട്ടീസ്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനായ നിഖിലിന്റെ പത്രികയിലെ പിഴവ് ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തി മറികടക്കാൻ ശ്രമിച്ചെന്നാണു ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുമലത ആരോപിച്ചത്.

ഇതിനായി കലക്ടർ കൂടിയായ മഞ്ജുശ്രീയെ മുഖ്യമന്ത്രി വീട്ടിലേക്കു വിളിച്ചു വരുത്തിയെന്നും ആരോപിച്ചു. തുടർന്നാണു കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

തന്റെ പരാതി വസ്തുതാപരമാണെന്ന് സുമലത രേഖാമൂലം മറുപടി നൽകി. സുമലതയുടെ ആരോപണം സംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷൻ കർണാടക തെരഞ്ഞെടുപ്പു ഓഫീസർ സഞ്ജീവ് കുമാറിനോടും റിപ്പോർട്ട് തേടി. അതിനിടെ സുമലതയ്ക്കു ‘കൊമ്പുവാദ്യം ഉപയോഗിച്ച് കാഹളം മുഴക്കുന്നയാൾ’ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി