ജീവിതം

രണ്ട് മാസം ഉറക്കം മാത്രം, പ്രതിഫലമോ 11 ലക്ഷം രൂപ; ഉദ്യോഗാര്‍ഥികളെ തേടി ശാസ്ത്രജ്ഞര്‍

സമകാലിക മലയാളം ഡെസ്ക്

രണ്ട് മാസം ഉറങ്ങിക്കൊണ്ടു മാത്രമിരിക്കുക. കിടക്കയില്‍ നിന്നും പുറത്തുവരരുത്. ഭക്ഷണം കഴിക്കുന്നതും, വ്യായാമവും കുളിയുമെല്ലാം ഈ കിടക്കയില്‍ തന്നെ വേണം. ഇതൊന്നും വെറുതെ വേണ്ട. 11 ലക്ഷം രൂപയാണ് ഇതിന് തയ്യാറാവുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. 

ജോലി ചെയ്തും പഠിച്ചും മടുക്കുമ്പോള്‍, മറ്റൊരു പണിയും ചെയ്യാതെ ദിവസങ്ങളോളം വെറുതെ കിടന്നുറങ്ങിയാല്‍ മതിയെന്ന് നമ്മളില്‍ പരലും ചിലപ്പോള്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. അങ്ങിനെയുള്ളവര്‍   കാത്തിരുന്ന അവസരമാണ് ഇപ്പോള്‍ മുന്നില്‍ വന്നിരിക്കുന്നത്. ഫ്രാന്‍സിലെ സ്‌പേസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് കിടക്കയില്‍ നിന്നും പുറത്തിറങ്ങാതെ രണ്ട് മാസം ചെലവഴിക്കാന്‍ സന്നദ്ധരായ പുരുഷന്മാരെ തേടുന്നത്‌. മൈക്രോഗ്രാവിറ്റിയെ കുറിച്ചുള്ള പഠനത്തിനായാണ് ഇവരുടെ പരീക്ഷണം. 

പക്ഷെ ഇത് വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല. എല്ലാ ദൈന്യംദിന പ്രവര്‍ത്തികളും കിടക്കയില്‍ വെച്ചു തന്നെ ചെയ്യണം. ഏത് സമയവും ഒരു കൈയ്യെങ്കിലും എപ്പോഴും കിടക്കയിലുണ്ടായിരിക്കണം എന്ന നിബന്ധനയും ഇതിലുണ്ട്. പുരുഷന്മാരെ മാത്രമാണ് ഇവര്‍ പരീക്ഷണ വിധേയമാക്കുന്നത്. 20നും 45 വയസിനും ഇടയില്‍ പ്രായമുള്ള 24 പേരെയാണ് ശാസ്ത്രജ്ഞര്‍ക്ക് ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി