ജീവിതം

എനിക്ക് സെക്‌സിയാകാന്‍ കഴിയില്ല: സോഫിയാ അഷറഫിന്റെ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

സ്ത്രീയോട് സെക്‌സിയാകാന്‍ ഒളിഞ്ഞും തെളിഞ്ഞും ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്ന ചുറ്റുപാടില്‍ ഐ കാണ്ട് ഡൂ സെക്‌സി എന്നൊരു വീഡിയോയുമായി സോഫിയ അഷ്‌റഫ്. സെക്‌സിയായിരിക്കുക എന്നാല്‍ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. സെക്‌സിയാകാന്‍ ഇഷ്ടപ്പെടാത്ത, മെയ്ക് അപ് ഇഷ്ടമല്ലാത്ത, അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണുങ്ങളെയാണ് സോഫിയ തന്റെ ആല്‍ബത്തിലൂടെ വരച്ചിടുന്നത്. 

പുരുഷന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ തീരുമാനിക്കുന്ന ശാരീരിക ഘടനയില്ലാത്തവര്‍ അവരുടെ പരിഹാസങ്ങളില്‍ അസ്വസ്ഥയായി ജീവിക്കേണ്ടി വരും. കൊടൈക്കനാല്‍ വോണ്ട് എന്ന റാപ് ഫെയിം സോഫിയ അഷ്‌റഫിന്റെ പുതിയ പാട്ട് 'ഐ കാണ്ട് ഡൂ സെക്‌സി' ഇത്തരം സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് എന്നു പറയാം. 'സിസ്‌റ്റേഴ്‌സ് ഫ്രം ദ സൗത്ത്' എന്ന സിരീസിന്റെ ഭാഗമാണ് ഐ കാണ്ട് ഡൂ സെക്‌സി.

സ്ത്രീകളെ കാണാന്‍ എങ്ങനെയിരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീകളല്ലാത്തവരാണ്. ഈ പ്രഖ്യാപിത മാതൃകയിലേക്ക് വളരെ കഷ്ടപ്പെട്ട് മാറിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണിവിടെ ഇന്നും നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ വരേണ്യ പുരുഷ സങ്കല്‍പ്പത്തിനു വേണ്ടി ശരീരം പരിപാലിക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീകളെ കളിയാക്കുകയാണ് ഐ കാണ്ട് ഡൂ സെക്‌സി...

ഞാന്‍ സെക്‌സി ആകുന്നതിന് എതിരല്ല. എനിക്ക് സെക്‌സിയാകുക എന്ന സമ്മര്‍ദത്തില്‍ കഴിയാനാകില്ല, അതില്‍ എനിക്ക് പ്രശ്‌നവുമില്ല. അത്രമാത്രമാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. എനിക്ക് സുന്ദരിയാകാന്‍ കഴിയില്ല എന്നല്ല ഞാന്‍ പറയുന്നത്, സെക്‌സി ആകാന്‍ കഴിയില്ല എന്നാണ്... ഇങ്ങനെ പോകുന്നു സോഫിയയുടെ ആല്‍ബത്തിലെ വരികള്‍. സെക്‌സിയാകുന്നതിനു വേണ്ടി താന്‍ എന്തു ചെയ്താലും ഇങ്ങനെത്തന്നെയിരിക്കുമെന്ന് സോഫിയ ആല്‍ബത്തിലൂടെ പറയുന്നുണ്ട്. 
എന്തായാലും സോഫിയയുടെ ആല്‍ബത്തിന് ആരാധകരേറെയായി..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു