ജീവിതം

ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ല; ഡോക്ടര്‍മാര്‍ നുണ പറയുന്നതായി ഇമാന്റെ സഹോദരി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായി കണക്കാക്കപ്പെട്ടിരുന്ന ഇമാന്റെ ഭാരം മുംബൈയില്‍ നടത്തിയ ചികിത്സയിലൂടെ കുറഞ്ഞെന്ന വാര്‍ത്ത നിഷേധിച്ച് ഇമാന്റെ സഹോദരി. ഇമാന്റെ ഭാരം കുറഞ്ഞതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും കള്ളം പറയുകയാണെന്നാണ് ഇവരുടെ ആരോപണം. 

മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ രണ്ട് മാസത്തെ ചികിത്സയിലൂടെ ഇമാന്റെ തൂക്കം 250 കിലോ കുറഞ്ഞെന്നായിരുന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. ഇമാന്റെ ആരോഗ്യനില മോശമാണെന്നും, ആശുപത്രിയില്‍ നിന്നും നല്ല ചികിത്സയല്ല ലഭിക്കുന്നതെന്നും
വീഡിയോയിലൂടെ ഇമാന്റെ സഹോദരി ഷൈമ സെലീം ആരോപിക്കുന്നു. 

ഇന്ത്യയിലേക്ക് ചികിത്സയ്‌ക്കെത്തുമ്പോള്‍ 500 കിലോയായിരുന്നു ഇമാന്റെ തൂക്കം. ഏപ്രില്‍ 14ന്‌ ആശുപത്രിക്കുള്ളില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ മുഫാസല്‍ ലക്ഡാവാല നുണയനാണെന്നും വീഡിയോയിലൂടെ ഇമാന്റെ സഹോദരി ആരോപിക്കുന്നു. 

ഇമാന് സംസാരിക്കാന്‍ സാധിക്കുന്നില്ല. നീല നിറത്തിലാണ് അവളുടെ ശരീരമിപ്പോള്‍. ഇമാന് ഇപ്പോള്‍ അനങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും സഹോദരി വീഡിയോയില്‍ പറയുന്നു. 

എന്നാല്‍ ഇമാന്റെ സഹോദരിയുടെ ആരോപണങ്ങള്‍ ഡോക്ടര്‍ ലക്ഡാവാല തള്ളി. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇമാനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും, ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം വേദനിപ്പിക്കുന്നതാണെന്നും ഡോക്ടര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്