ജീവിതം

ന്യൂസ് റൂമിനുള്ളില്‍ ക്ഷണിക്കാതെയെത്തിയ അതിഥിയോട് മാധ്യമപ്രവര്‍ത്തക ചെയ്തത്(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയിലെ ന്യൂസ് ചാനലിന്റെ ഓഫീസില്‍ കഴിഞ്ഞ ദിവസം ക്ഷണിക്കപ്പെടാതെ ഒരു അതിഥിയെത്തി. രണ്ട് മീറ്റര്‍ നീളം വരുന്ന ഒരു പാമ്പായിരുന്നു എഡിറ്റിങ് ടേബിളില്‍ കയറി സ്ഥലം പിടിച്ചത്. 

ചാനലിലെ ഒരു ക്യാമറാമാനായിരുന്നു പാമ്പിനെ ആദ്യം കണ്ടത്. എന്നാല്‍ പാമ്പിനെ ചുരുട്ടിക്കെട്ടാന്‍ പുറത്ത് നിന്നും ആരുടേയും സഹായം ഇവിടുത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന ഒരു വനിതാ മാധ്യമ പ്രവര്‍ത്തക വളരെ അനായാസമായി പാമ്പിനെ ഒരു കൈകൊണ്ട് തൂക്കിയെടുത്ത് സഞ്ചിയിലാക്കി. 

9 ന്യൂസ് എന്ന ചാനലിന്റെ ഓഫീസിലാണ് പാമ്പ് എത്തിയത്. ചാനല്‍ തന്നെയാണ് ഓഫീസിലെത്തിയ അതിഥിയെ അതിന്റെ സമ്മതമില്ലാതെ നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം