ജീവിതം

പുകവലിച്ച് കാന്‍സര്‍ വന്നു; പുകവലിക്കാന്‍ പഠിപ്പിച്ച കൂട്ടുകാരനെ വെടിവെച്ച് കൊന്ന് യുവാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുകവലിയാണ് കാന്‍സറിലേക്ക് എത്തിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞതോടെ യുവാവിന്റെ നിയന്ത്രണം നഷ്ടമായി. പിന്നെ പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയായിരുന്നു യുവാവിന്റെ പ്രതികാരം. 

വെസ്റ്റ് ഡല്‍ഹിയിലെ ഒരു റെസ്റ്റോറന്റില്‍ പാചകക്കാരനായി നില്‍ക്കുന്ന യുവാവാണ് മ്യാനമറില്‍ നിന്നുമുള്ള തന്റെ സഹപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തിത്. മുസ്താകീം അഹ്മദ് എന്ന യുവാവിന് തൊണ്ടയില്‍ ക്യാന്‍സറാണെന്നായിരുന്നു പരിശോധനയില്‍ വ്യക്തമായത്. തനിക്ക് കാന്‍സറാണെന്ന് അറിഞ്ഞതോടെ ഒരു തോക്ക് സംഘടിപ്പിച്ച യുവാവ് ദിവസങ്ങളോളും പരിശീലനം നടത്തി. 

ഇനായത് എന്ന യുവാവുമായി ജോലി സ്ഥലത്തു വെച്ച് അഹമ്മദ് സൗഹൃദത്തിലായി എങ്കിലും, ജോലിയില്‍ ഇനായത് മിടുക്കു കാട്ടിയത് അഹമദിനെ പ്രകോപിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. ജോലിക്കിടയിലാണ് അഹമ്മദിനെ ഇനായത്ത് പുകവലിക്കാന്‍ പഠിപ്പിക്കുന്നത്. 

എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം ഡോക്ടറെ സമീപിച്ചപ്പോള്‍ അഹമ്മദിന് തൊണ്ടയില്‍ കാന്‍സറാണെന്ന് ഡോക്ടര്‍ പറഞ്ഞു. അമിത പുകവലിയാണ് ഇതിന് കാരണമായതെന്നും ഡോക്ടര്‍ പറഞ്ഞതോടെ അഹമ്മദിന് ഇനായത്തിനോടുള്ള ദേഷ്യം ഇരട്ടിച്ചു. 

അധികം വൈകാതെ അഹമ്മദിനെ ജോലി സ്ഥലത്ത് നിന്നും പിരിച്ചുവിട്ടിരുന്നു. ജോലി പോയതോടെ സ്വന്തം ഗ്രാമത്തിലെത്തിയ അഹമ്മദ് തോക്കും, വെടിയുണ്ടകളും സംഘടിപ്പിച്ചു. വ്യാഴാഴ്ച തിരികെ ജോലി ചെയ്ത റെസ്‌റ്റോറന്റിലെത്തിയ അഹമ്മദ് ഇനായത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് പറഞ്ഞു. എന്നാല്‍ റെസ്റ്റോറന്റ് ഉടമ ഇത് നിരസിച്ചതോടെ ഇനായത്തിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്