ജീവിതം

താലി ചാര്‍ത്തി... നിമിഷങ്ങള്‍ക്കകം വരന് കതിര്‍മണ്ഡപത്തില്‍ ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഏതൊരാളുടെയും സ്വപ്‌നങ്ങളുടെ സാഫല്യമാണ് വിവാഹം. എന്നാല്‍ വിവാഹവേദി ദുരന്തവേദിയായി മാറിയാലോ. അത്തരമൊരു സംഭവത്തിനാണ് പഞ്ചാബിലെ മോഗാ പട്ടണത്തിലെ ഫിറോസ്പൂര്‍ കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. വരന്‍ താലി ചാര്‍ത്തി വധുവിനെ മാല അണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. 

പര്‍വാന നഗര്‍ സ്വദേശി സൗരഭ് ഖേകയെന്ന 28 വയസ്സുള്ള യുവാവാണ് ദാരുണാന്ത്യത്തിന് ഇരയായത്. ബിസിനസുകാരനായ സൗരഭും അയല്‍ക്കാരിയായ പ്രീതവുമായുള്ള വിവാഹം ആര്‍ഭാടകരമായി നടക്കുകയായിരുന്നു. നിശ്ചയിച്ച പ്രകാരം രാത്രി 12 മണിക്കുള്ള മുഹൂര്‍ത്തത്തില്‍ സൗരഭ് വധുവിന് താലി ചാര്‍ത്തി. തുടര്‍ന്ന് വധുവിനെ മാല അണിയിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വരന്‍ ഒരു വശത്തേക്ക് കുഴഞ്ഞ് വീണത്. 

ഇതുകണ്ട് വധുവും വിവാഹചടങ്ങിനെത്തിയവരും പരിഭ്രാന്തരായി. അടുത്തുണ്ടായിരുന്നവര്‍ വരന് വെള്ളം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ശ്വാസം കിട്ടാതെ പിടയുന്ന സൗരഭിനെ കണ്ട് വധുവും ബോധരഹിതയായി. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, സൗരഭ് ഇതിനകം മരിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപ്രതീക്ഷിത ആഘാതത്തില്‍ നിന്നും വധു ഇതുവരെ മോചിതയായിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു