ജീവിതം

നൂറിലധികം ജീവനുള്ള പാറ്റകളുമായി വിമാനതാവളത്തിലെത്തിയ ദമ്പതികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

നൂറുകണക്കിന് പാറ്റകളുമായി ദമ്പതികള്‍ ചൈനീസ് എയര്‍പോര്‍ട്ടില്‍ പിടിയില്‍. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ നിര്‍ബന്ധിത പരിശോധനയെതുടര്‍ന്നാണ് ലഗ്ഗേജില്‍ നിന്ന് പാറ്റകളെ കണ്ടെത്തിയത്. വിമാനതാവളത്തിലെ എക്‌സ്‌റെ മെഷീനിലൂടെ ലഗ്ഗേജ് കടത്തിവിട്ടപ്പോള്‍ എന്തോ ചലനം ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് പരിശോധയ്ക്ക് വിധേയമാക്കാന്‍ ആവശ്യപ്പെട്ടത്. 

ഒരു ബക്കറ്റാണ് അവരുടെ പക്കല്‍ ഉണ്ടായിരുന്നതെന്നും ഇത് എക്‌സ്‌റെ മെഷീനിലൂടെ കടത്തിവിട്ടപ്പോഴാണ് സംശയം തോന്നിയതെന്നും എയര്‍പ്പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംശയത്തെതുടര്‍ന്ന് പരിശോധിക്കാന്‍ ബക്കറ്റ് തുറന്നതും പാറ്റകള്‍ പുറത്തേക്ക് ഇഴയുകയായിരുന്നു. 

എന്തിനാണ് ഇത്രയധികം ജീവനുള്ള പാറ്റകളെ കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് ഭാര്യയുടെ ചര്‍മ്മസംബന്ധ രോഗത്തിനുള്ള പ്രതിവിധിയായ മരുന്ന് നിര്‍മിക്കാനായാണ് ഇവയെ കൊണ്ടുപോകുന്നതെന്നാണ് പറഞ്ഞത്. പാറ്റകളെ ഒരുതരും മരുന്നുമായി ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുകയാണ് ചെയ്യുന്നതെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ പാറ്റകളുമായി മടങ്ങാന്‍ വിമാനതാവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അനുവദിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍