ജീവിതം

ക്രിസ്മസിന് വൈന്‍കുടിക്കാന്‍ ഇനി ഒരുകാരണം കൂടി

സമകാലിക മലയാളം ഡെസ്ക്

റെഡ് വൈന്‍ ആരോഗ്യത്തിന് നല്ലതാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ വൈന്‍ കുടിക്കാന്‍ ഒരു കാരണം കൂടി ഇനി പറഞ്ഞുതുടങ്ങാം. വൈന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. 

ന്യൂറോസൈന്റിസ്റ്റ് ജോര്‍ഡണ്‍ ഷെപ്പേര്‍ഡ് 'ന്യൂറോഎനോളജി: ഹൗ ദി ബ്രെയിന്‍ ക്രിയേറ്റ്‌സ് ദി ടേസ്റ്റ് ഓഫ് വൈന്‍' എന്ന തന്റെ പുസ്തകത്തിലാണ് വൈന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനെകുറിച്ച് വിവരിച്ചിട്ടുള്ളത്. വൈന്‍ രുചിച്ചുനോക്കുന്നതുമുതല്‍ കുറേശയായി ഇറക്കുന്നതുപോലും എങ്ങനെയാണെന്ന് ഷെപ്പേര്‍ഡ് ബുക്കില്‍ വിവരിക്കുന്നു. 

വൈന്‍ വെറുതെയെടുത്ത് വായിലൊഴിച്ച് ഒറ്റയടിക്ക് ഇറക്കുന്നതിന് പകരം വായിലിട്ട് കുറച്ചുനേരം കഴിഞ്ഞിട്ടാണ് ഇറക്കേണ്ടതെന്നും ഇത് അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ലെന്നും ഷെപ്പേര്‍ഡ് ബുക്കില്‍ പറയുന്നു. വൈനിന്റെ രുചി മനസിലാക്കുന്നതില്‍ തലച്ചോര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കണ്ണുകള്‍ നിറങ്ങള്‍ തിരിച്ചറിയുന്നതുപോലെ തലച്ചോര്‍ വൈനിന്റെ രുചി തിരിച്ചറിയുമെന്നാണ് ഷെപ്പേര്‍ഡ് പറയുന്നത്. 

നിങ്ങള്‍ കാണുന്ന നിറങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ നിറമില്ല. അവയില്‍ വെളിച്ചം പതിക്കുകയും അത് പ്രതിഫലിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നതാണ് നിറങ്ങള്‍. അതുപോലെതന്നെയാണ് വൈനിലെ മോളിക്യൂളുകളുമെന്നാണ് ഷെപ്പേര്‍ഡ് പറയുന്നത്. അവ തലച്ചോറിനെ ഉത്തേജിപ്പിക്കുമ്പോള്‍ തലച്ചോറില്‍ അവയ്‌ക്കോരോ രുചി ഉണ്ടാവുകയാണ് ചെയ്യുക - ഷെപ്പേര്‍ഡ് തന്റെ ബുക്കില്‍ വിവരിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു