ജീവിതം

സ്ത്രീകളെ ആകര്‍ഷിക്കുന്നത് മസില്‍മാന്‍മാരോ?

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകള്‍ ലൈംഗീകപരമായി കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് ശക്തനെന്ന് തോന്നിക്കുന്ന പുരുഷന്‍മാരോടാണെന്ന് പഠനം.  ഓസ്‌ട്രേലിയയിലെ ഗ്രിഫിത് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്ത്രീകളെ പുരുഷന്‍മാരിലേക്ക് ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാന ഘടകമെന്തെന്നറിയാനുള്ള പഠനമാണ് ഒടുവില്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്. 

150 സ്ത്രീകളെ സര്‍വേ ചെയ്ത ഗവേഷണ സംഘം സ്ത്രീകള്‍ എങ്ങനെയാണ് പുരുഷന്‍മാര്‍ ആകര്‍ഷകത്വം ഉള്ളവരാണെന്ന് വിലയിരുത്തുന്നതെന്ന് കണ്ടെത്തി. മൂന്ന് കാര്യങ്ങള്‍ വിലയിരുത്തിയാണ് പുരുഷന്‍മാര്‍ ആകര്‍ഷകത്വം ഉള്ളവരാണോ എന്ന് സ്ത്രീകള്‍ കണ്ടെത്തുന്നത്. എത്രമാത്രം ശാരീരിക ശക്തിയുണ്ട്, എത്രത്തോളം ഉയരമുണ്ട്, എന്തുമാത്രം മെലിഞ്ഞ ശരീരമാണ്, ഇവയാണ് പുരുഷന്‍മാരെ സ്ത്രീകള്‍ വിലയിരുത്തുന്ന മൂന്ന് ഘടകങ്ങള്‍. 

രണ്ട് വ്യത്യസ്ത പരീക്ഷണങ്ങളിലൂടെയാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്. പുരുഷന്‍മാരുടെ ചിത്രങ്ങള്‍ കാട്ടി അവരുടെ ആകര്‍ഷകത്വം വിലയിരുത്താന്‍ ആവശ്യപ്പെടുകയായിരുന്നു ആദ്യം. ഇതില്‍ ഭൂരിഭാഗം പേരും തിരഞ്ഞെടുത്തത് കാഴ്ചയില്‍ ശക്തരെന്ന് തോന്നിക്കുന്നവരെയായിരുന്നു. പിന്നീടുള്ള വിശകലനത്തിലാണ് പുരുഷന്‍മാരുടെ ഉയരവും വണ്ണവുമെല്ലാം സ്ത്രീകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്ന് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്