ജീവിതം

പന്ത്രണ്ട് ദിവസം കൊണ്ട് 50 കിലോ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന റെക്കോര്‍ഡുമായാണ് ഈജിപ്ത്യന്‍ യുവതി ഇമാന്‍ അഹമ്മദ് ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി എത്തിയത്. എന്നാല്‍ 12 ദിവസം മാത്രം കൊണ്ട് 50 കിലോ ഭാരം കുറച്ച് റെക്കോര്‍ഡിടുകയാണ് ഇമാനും അവളെ ചികിത്സിച്ച ഡോക്റ്റര്‍മാരും. 

ഡിസംബറില്‍ 500 കിലോഗ്രാമായിരുന്നു മുപ്പത്തിയാറുകാരിയായ ഇമാന്റെ തൂക്കം. ഫെബ്രുവരി 11നാണ് ഇമാന്‍ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നത്. ഈജിപ്ത്യന്‍ എയറിന്റെ പ്രത്യേക സംവിധാനങ്ങളൊരുക്കിയ വിമാനത്തിലായിരുന്നു ഇമാനെ ഇന്ത്യയിലെത്തിച്ചത്.അമിത ഭാരത്തെ തുടര്‍ന്ന് എഴുന്നേറ്റിരിക്കാന്‍ കൂടി സാധിക്കാതിരുന്ന ഇമാന് 25 വര്‍ഷത്തോളം വീടിനു പുറത്തേക്കിറങ്ങാന്‍ കൂടി സാധിച്ചിരുന്നില്ല. 

കിഡ്‌നി തകരാര്‍, ഹൈപ്പര്‍തൈറോയിഡ്, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നിവയ്ക്കാണ് മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ ഇമാന്‍ ചികിത്സ തേടിയിരിക്കുന്നത്. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഇമാന്റെ പരമാവധി ഭാരം കുറയ്ക്കാനാണ് ഡോക്റ്റര്‍മാര്‍ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി