ജീവിതം

ലോകം ചുറ്റിപ്പായുന്നവര്‍ ഒരുപാടുണ്ടാകും; പക്ഷെ ഒരു കാല്‍ കരുത്തിലെ യാത്ര അത് ഒന്നൊന്നര യാത്ര തന്നെ

സമകാലിക മലയാളം ഡെസ്ക്

ഒരു സമ്മര്‍ദ്ദവും ഇല്ലാതെ ചുമ്മാതങ്ങ്‌ ലോകം ചുറ്റി നടക്കണമെന്നതാണ് ചിലരുടെ ലക്ഷ്യം. അത് സാധിക്കുന്നവരും ഉണ്ട്. ഈ ലോക സഞ്ചാരികള്‍ക്ക് ഇടയിലേക്കാണ് ഡേവ്ഗല്‍ എന്ന യുവതിയും വരുന്നത്. എന്നാല്‍ മറ്റ് ലോക യാത്രീകരെ പോലെ അല്ല അവള്‍. 

ഏത് രാജ്യത്താണ് ഡേവ്‌ഗെല്ല് എന്നറിയണമെങ്കില്‍ അവളുടെ കൃത്രിമ കാലിലേക്ക്‌ നോക്കണം.

ഒരു കാല്‍ കരുത്തിലാണ് ഡേവ്ഗല്ലിന്റെ ലോക സഞ്ചാരം. നാലാം വയസില്‍ എല്ലിനെ ബാധിച്ച രോഗത്തെ തുടര്‍ന്ന് ഡേവ്‌ഗെല്ലിന്റെ കാല്‍ മുട്ടിന് മുകളില്‍ വെച്ച് മുറിക്കുകയായിരുന്നു. പക്ഷെ പറക്കാനുള്ള അവളുടെ ചിന്തകളെ തടയാന്‍ ഇതിനൊന്നും സാധിച്ചില്ല. 

താന്‍ എത്തുന്ന സ്ഥലങ്ങളുടെയൊക്കെ പേരുകള്‍ കൃത്രിമ കാലില്‍ കുറിച്ചിട്ട് എവരേയും അത്ഭുതപ്പെടുത്തുകയാണ് ഈ സഞ്ചാരി.

ഫിലാഡല്‍ഫിയയില്‍ നിന്നും ലോകം ചുറ്റാന്‍ യാത്ര തിരിച്ച ഡേവ്‌ഗെല്ലിനൊപ്പം യാത്ര ചെയ്യുകയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ യാത്രയെ ഇഷ്ടപ്പെടുന്ന കുറച്ചു പേരും . ഒപ്പമെന്നുവെച്ചാല്‍ അവളുടെ ചിന്തകള്‍ക്കൊപ്പവും, ചിത്രങ്ങള്‍ക്കൊപ്പവും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ