ജീവിതം

തൊട്ടിലില്‍ നിന്നും അനിയനെ സാഹസികമായി പുറത്തു ചാടിക്കുന്ന ചേട്ടന്‍; വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

തൊട്ടിലില്‍ നിന്ന് അനിയനെ പുറത്ത് ചാടിക്കാന്‍ സഹായിക്കുന്ന ചേട്ടന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത് എവിടെ സംഭവിച്ചതാണ് എന്നൊന്നും അറിയില്ല. എന്തായാലും ജൂണ്‍ ആറിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നാലു കോടി ആളുകള്‍ കണ്ടുകഴിഞ്ഞു. 

കുട്ടികളുടെ ഈ കുസൃതി വീഡിയോ ഡെയ്‌ലി ബംബ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി കാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ക്ക് 3.5 ലക്ഷം ഷെയറാണ് ഫെയ്ബുക്കില്‍ ലഭിച്ചത്. 

ചെറിയൊരു കസേര എടുത്ത് ഉയരമുള്ള തൊട്ടിലിലേക്ക് ഇട്ട് കൊടുക്കുകയാണ് ആദ്യം ചേട്ടന്‍ ചെയ്യുന്നത്. പിന്നീട് അതില്‍ ചവിട്ടി കയറി താഴേക്ക് ചാടാന്‍ പഠിപ്പിക്കുന്നു. കസേരയില്‍ കയറി നിന്നെങ്കിലും താഴേക്ക് ചാടാന്‍ അനിയന്‍ കുസൃതിക്ക് ഭയം. അപ്പോള്‍ ചേട്ടന്‍ കുസൃതി അനിയനെ വലിച്ച് താഴേക്കിടുകയാണ്. രണ്ടാളും കൂടി കെട്ടിമറിഞ്ഞ് വീണെങ്കിലും സംഭവം വിജയകരമായി അവസാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ