ജീവിതം

കാറിന്റെ എഞ്ചിനുള്ളില്‍ രാജവെമ്പാല; പത്തടി നീളമുള്ള പാമ്പിന് ചെറിയ സഞ്ചിയുമായി പൊലീസുകാര്‍

സമകാലിക മലയാളം ഡെസ്ക്

കള്ളന്‍മാരേയും മറ്റ് പ്രശ്‌നക്കാരേയും നേരിടുന്നതിനേക്കാള്‍ ഇരട്ടി പണിയാണ് ചിലസമയത്ത് പാമ്പുകളെ നേരിടുമ്പോള്‍. കാറിനുള്ളില്‍ കുടുങ്ങിയ രാജവെമ്പാലയെ പുറത്തെടുക്കുന്നതിനുള്ള ചൈനീസ് പൊലീസിന്റെ തത്രപ്പാടിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

10 അടി നീളവും, 4.6 കിലോ ഭാരവും വരുന്ന രാജവെമ്പാലയെയാണ് ചൈനീസ് പൊലീസിന് നേരിടേണ്ടി വന്നത്. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് പാമ്പ് തലവേദനയായത്. 

രാജവെമ്പാലയെ നാല് പൊലീസുകാര്‍ ചേര്‍ന്ന് പുറത്തേക്ക് എത്തിച്ചെങ്കിലും, പൊലീസുകാര്‍ കൊണ്ടുവന്ന സഞ്ചിക്ക് അകത്ത് കടക്കാന്‍ പാമ്പ് തയ്യാറാകാതിരുന്നതോടെ പൊലീസുകാര്‍ കുടുങ്ങി. പത്തടി നീളമുള്ള പാമ്പിനെ കയറ്റാന്‍ ഒരു ചെറിയ സഞ്ചിയായിരുന്നു പൊലീസുകാര്‍ കൊണ്ടുവന്നത്. അപ്പോള്‍ പാമ്പിനേയും കുറ്റം പറയാന്‍ സാധിക്കില്ല...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''