ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ ഒരു രക്ഷയും ഇല്ലാതെ നമ്മളെ ചിരിപ്പിച്ചു കൊല്ലും. ഇപ്പോഴിതാ കാലാവസ്ഥാ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ കാറ്റ് പണികൊടുത്ത ഒരു റിപ്പോര്‍ട്ടറുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്.
ഐറിഷ് ടിവി ത്രിയുടെ റിപ്പോര്‍ട്ടര്‍ ഡെറിക് ഹാര്‍ട്ടികനാണ് കാലാവസ്ഥാ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ കാലാവസ്ഥ തന്നെ വില്ലനായത്. ഡെറിക് ലൈവായി കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ ആഞ്ഞുവീശിയ കാറ്റില്‍ ഡെറിക്കും, അദ്ദേഹം പിടിച്ചിരുന്ന കുടയും ഒന്ന് ആടിയുലഞ്ഞു.
കുട ഒടിച്ചിട്ടാണ് കാറ്റ് മടങ്ങിയതും. ഒടിഞ്ഞ കുട കയ്യിലൊതുക്കി പിടിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഡെറിക്കിന്റെ ശ്രമം ന്യൂസ് റൂമിനുള്ളിലും ചിരി പടര്‍ത്തി. ഡെറിക് തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വീണ്ടും പ്രകൃതി തന്നെ വിജയിച്ചു എന്നായിരുന്നു വീഡിയോയ്ക്കൊപ്പം ഡെറിക് എഴുതിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ