ജീവിതം

മുത്തശ്ശിക്കും മുതുമുത്തശ്ശിക്കും താങ്ങായൊരു അഞ്ചു വയസുകാരി

സമകാലിക മലയാളം ഡെസ്ക്

കളിച്ചും പഠിച്ചും നടക്കേണ്ട കുട്ടിക്കാലത്ത് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റേണ്ടി വന്ന കുരുന്നുകളുടെ വാര്‍ത്തകള്‍ നമുക്ക് മുന്നിലെത്താറുണ്ട്. അതുപോലൊരു അഞ്ചുവയസുകാരിയുടെ വാര്‍ത്തയാണ് തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സുയിന്‍ മലനിരകളില്‍ നിന്നും വരുന്നത്. 

അമ്മയും അച്ഛനും ഉപേക്ഷിച്ചുപോയ അന്നാ വാങ് എന്ന കുരുന്നാണ് മുത്തശ്ശിക്കും 92 വയസ് പിന്നിട്ട മുതുമുത്തശ്ശിക്കും താങ്ങാവുന്നത്. ഇവര്‍ക്കു വേണ്ട ഭക്ഷണം ശേഖരിക്കുന്നതും അത് പാകം ചെയ്യുന്നതും, അവരെ പരിപാലിക്കുന്നതുമെല്ലാം അന്ന തന്നെയാണ്. 

അടുത്ത വീട്ടിലെ പച്ചക്കറി തോട്ടത്തില്‍ നിന്നുമാണ് അന്ന ഭക്ഷണം ശേഖരിക്കുന്നത്. അവളുടെ ബുദ്ധിമുട്ടുകള്‍ അറിയാവുന്ന അയല്‍ക്കാര്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം എടുക്കാന്‍ അന്നയെ അനുവദിക്കുകയും ചെയ്യുന്നു. മറ്റു ബന്ധുക്കളുടെ വീട്ടില്‍ ചെറിയ ജോലികള്‍ ചെയ്തും അന്ന മുത്തശ്ശിയുടേയും മുതുമുത്തശ്ശിയുടേയും വിശപ്പ് മാറ്റുന്നതിനുള്ള വഴി കണ്ടെത്തുന്നു.

അന്നയുടെ അച്ഛന്‍ ജയിലില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെയാണ് അവളുടെ അമ്മ മറ്റൊരു വിവാഹം കഴിക്കുന്നത്. വിവാഹത്തിനു ശേഷം അന്നയെ അമ്മ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അച്ഛനും അവളെ നോക്കാനായി എത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്