ജീവിതം

കണ്ണ് തുറന്ന് ചുറ്റും നോക്കി സന്തോഷമായിരിക്കൂ; ഇത്രയും മനോഹര പ്രകൃതിയുള്ളപ്പോള്‍ എന്തിന് ടെന്‍ഷനാകണം 

സമകാലിക മലയാളം ഡെസ്ക്

തൊഴില്‍പരമായും വ്യക്തിപരമായുമുള്ള സമ്മര്‍ദ്ദങ്ങളും മടുപ്പും ഒഴിവാക്കാന്‍ എന്താണ് വഴിയെന്ന് ആലോചിക്കാത്തവരുണ്ടാകില്ല. മനസിന്റെ സങ്കീര്‍ണാവസ്ഥയില്‍ നിന്നുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനോ എന്തിന് ചോദ്യങ്ങള്‍ ചോദിക്കാനോ മനുഷ്യര്‍ക്ക് സാധിച്ചേക്കണമെന്നില്ല. ജീവിതം മുഴുവനും സന്തോഷമായിരിക്കാനുള്ള പോംവഴികളൊന്നും ഇതുവെര ആരും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ചില രീതിയില്‍ അല്ലെങ്കില്‍ ചില കാഴ്ചകള്‍ കാണുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ആനന്ദം കണ്ടെത്തും. അപ്പോള്‍ ഒരു ടെന്‍ഷനും കാണില്ല. മുഴുവനായും ഹാപ്പി മൂഡ്!

ഫോട്ടോ കടപ്പാട്- ബിബിസി, ഇഡി ചാള്‍സ്‌
ഫോട്ടോ കടപ്പാട്- ബിബിസി, ഇഡി ചാള്‍സ്‌

അമേരിക്കയിലുള്ള കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയും ബിബിസി വേള്‍ഡ് വൈഡ് ഗ്ലോബല്‍ ഇന്‍സൈറ്റ് സംഘവും ഈയടുത്ത് നടത്തിയ പഠനത്തില്‍ സന്തോഷത്തോടെയിരിക്കാന്‍ പറയുന്നത് പ്രകൃതിയെ നോക്കാനാണ്. കുറച്ച് സമയം പ്രകൃതി ചരിത്രം കണ്ടുകൊണ്ടിരുന്നാല്‍ നമ്മുടെ സന്തോഷം വര്‍ധിക്കുമെന്നും മനക്ലേശം കുറയുമെന്നുമാണ് പഠനത്തില്‍ പറയുന്നത്.

ഇതിന് മുമ്പ് നടത്തിയ ശാസ്ത്രീയ പഠനങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്. പ്രകൃതിയുമായി കൂടുതല്‍ ഇടപഴകുകയും മനസിനും ശരീരത്തിനും പ്രകൃതി നല്ലതാണെന്നുള്ള വിശ്വാസവുമുണ്ടാക്കിയെടുക്കുന്നത് ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മനസിന് ആനന്ദം പകരുമെന്നായിരുന്നു ശാസ്ത്രീയ പഠനത്തിലൂടെ വ്യക്തമാക്കിയിരുന്നത്. 

ഫോട്ടോ കടപ്പാട്- ബിബിസി

ഇതിന് ഉദാഹരണമാണ് ബിബിസിയുടെ പ്ലാനറ്റ് എര്‍ത്തിനുള്ള പ്രേക്ഷകരുടെ എണ്ണത്തിലുള്ള വര്‍ധന ഇതാണ് സൂചിപ്പിക്കുന്നതെന്നാണ് പ്ലാനറ്റ് എര്‍ത്ത് 2ന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മൈക്ക് ഗുന്റന്‍ ചൂണ്ടിക്കാണിക്കുന്നത്. ആളുകള്‍ ഇത്തരത്തിലുള്ള പ്രോഗ്രാമുകള്‍ വൈകാരിക തലം കൂടികണ്ടാണ് കാണുന്നത്. 

ഫോട്ടോ കടപ്പാട്- ബിബിസി

ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അമേരിക്ക, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 7500ഓളം ആളുകളുമായി ഓണ്‍ലൈന്‍ വഴി നടത്തിയ ഗവേഷണത്തിലാണ് ബിബിസിയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയും പ്രകൃതിയെ വീക്ഷിക്കുന്നത് ആനന്ദപരമാകുമെന്ന നിഗമനത്തിലെത്തിയത്.

ഫോട്ടോ കടപ്പാട്- ബിബിസി

ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് പ്ലാനറ്റ് എര്‍ത്ത് 2ല്‍ സംപ്രേഷണം ചെയ്ത വീഡിയോ ക്ലിപ്പ്, അമേരിക്കന്‍ ടിവി നെറ്റ്‌വര്‍ക്കിലുള്ള വാര്‍ത്താ സ്റ്റോറികള്‍, പ്രമുഖ നാടക പരമ്പരകളിലുളള ഒരു സീന്‍, ഡിഐഒ വീഡിയോ എന്നിങ്ങനെ അഞ്ച് ക്ലിപ്പുകള്‍ നല്‍കിയാണ് പഠനത്തിന് വിധേയമാക്കിയത്. ഈ അഞ്ച് ക്ലിപ്പുകള്‍ കാണുന്നതിന് മുമ്പും ശേഷവും ഇവരോട് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വെബ്ക്യാമറയിലൂടെ ഇത്തരം വീഡിയോ കാണുമ്പോള്‍ ഇവരുടെ മുഖത്ത് വരുന്ന മാറ്റങ്ങളും പഠനത്തിന് വിധേയമാക്കി. 

ഫോട്ടോ കടപ്പാട്- ബിബിസി

ഇതില്‍ പ്ലാനറ്റ് എര്‍ത്ത് ക്ലിപ്പു കാണുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്ന വികാരങ്ങളില്‍ വര്‍ധന വരുന്നതായാണ് പഠനത്തില്‍ തെളിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി