ജീവിതം

ബസ് ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക; ഡ്രൈവറില്ലാ മിനി ബസ് പരീക്ഷിച്ച് ജപ്പാന്‍

സമകാലിക മലയാളം ഡെസ്ക്

പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ മറ്റ് ലോക രാജ്യങ്ങളേക്കാള്‍ ഒരുപിടി മുന്നിലാണ് ജപ്പാന്‍. ഇപ്പോള്‍ ഡ്രൈവറില്ലാതെ ഓടുന്ന ബസാണ് ജപ്പാന്‍ പരീക്ഷിക്കുന്നത്. 

ഡ്രൈവറില്ലെന്ന കുറവ് പക്ഷെ യാത്രക്കാര്‍ക്ക് അനുഭവപ്പെടുകയേ ഇല്ല. ബസ് സ്റ്റോപ്പില്‍ കൃത്യമായി ബസ് നിര്‍ത്തുകയും യാത്രക്കാരെ കയറ്റുകയും ചെയ്യുന്നു. യാത്രക്കാര്‍ സീറ്റില്‍ ഇരുന്നതിന് ശേഷമാകും ബസ് വീണ്ടും യാത്ര തുടരുക. വളവും തിരിവും, മുന്‍പിലൂടെ വരുന്ന വണ്ടിയുമെല്ലാം കടന്ന് ഒരു ഡ്രൈവറോടിക്കുന്നതിനേക്കാള്‍ നന്നായി ജപ്പാന്റെ ഡ്രൈവറില്ലാ ബസ് മുന്നോട്ടുപോകുന്നു. 

ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ഈ മിനി ബസുകള്‍ തങ്ങളുടെ ഗ്രാമങ്ങളിലാണ് ജപ്പാന്‍ പരീക്ഷിക്കുന്നത്. ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കിയിലും ഡ്രൈവറില്ലാതെ ഓടുന്ന ബസ് പരീക്ഷിച്ചെങ്കിലും വളരെ കുറഞ്ഞ വേഗതയിലായിരുന്നു ഇത് ഓടിയിരുന്നത്. എന്നാല്‍ ജപ്പാന്‍കാരുടെ സ്മാര്‍ട്ട് ബസ് അത്യാവശ്യം നല്ല വേഗതയില്‍ തന്നെയാണ് യാത്രക്കാരുമായി പോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത