ജീവിതം

ഇമാന് പിന്നാലെ ഭാരം കുറച്ച് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവാവും

സമകാലിക മലയാളം ഡെസ്ക്

മുംബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രീയയിലൂടെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായി കരുതിയിരുന്ന ഇമാന്‍ അഹമ്മദിന്റെ ഭാരം കുറഞ്ഞിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവാവിന്റേയും തൂക്കം ശസ്ത്രക്രിയയിലൂടെ കുറഞ്ഞിരിക്കുകയാണ്.

600 കിലോ ഭാരമുണ്ടായിരുന്ന മെക്‌സിക്കന്‍ പൗരന്‍ ജുവാന്‍ പെട്രോ ഫ്രാന്‍കോയുടെ തൂക്കമാണ് ശസ്ത്രക്രീയയിലൂടെ കുറഞ്ഞിരിക്കുന്നത്. ഗാസ്ട്രിക് ബൈപ്പാസ് സര്‍ജറിയിലൂടെ ജുവാന്റെ ഭാരം പകുതി കുറയ്ക്കാനായതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

മറ്റൊരു ശസ്ത്രക്രീയ കൂടി നടത്തിയാല്‍ മാത്രമേ ജുവാന്റെ ഭാരക്കൂടുതല്‍ കുറയ്ക്കാന്‍ സാധിക്കുകയുള്ളു. ഇതിനായി ജുവാന്റെ ആരോഗ്യനില സാധാരണനിലയിലേക്കെത്താന്‍ കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. 

ലോകത്തിലെ ഏറ്റവും ഭാരക്കൂടുതലുള്ള പുരുഷനായിരുന്ന മെക്‌സിക്കോയുടെ മാനുവല്‍ ഉറൈബ് കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഇതോടെയാണ് ജുവാന് ആ പദവി ലഭിക്കുന്നത്. 

മുംബൈയിലേക്ക് ചികിത്സയ്ക്കായെത്തുമ്പോള്‍ 500 കിലോയ്ക്കടുത്തായിരുന്നു ഇമാന്റെ ഭാരം. മുംബൈയില്‍ നടത്തിയ ശസ്ത്രക്രീയയിലൂടെ ഇമാന്റെ ഭാരം 25 കിലോ വരെ കുറയ്ക്കാനായെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു