ജീവിതം

ഇന്തോനേഷ്യന്‍ തീരത്ത് അത്ഭുത ജീവി; വെള്ളം ചുവപ്പാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഇന്തോനേഷ്യന്‍ കടല്‍ത്തീരമായ ഹുലൂങിലേക്കാണ് ഇപ്പോള്‍ പ്രദേശവാസികളുടേയും സഞ്ചാരികളുടേയും ഒഴുക്ക്. ഇവിടെ അടിഞ്ഞിരിക്കുന്ന അത്ഭുത സത്വത്തിന്റെ അവശിഷ്ടം കാണുന്നതിനായാണ് ഇത്. 

പ്രദേശവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പുറമെ സമുദ്ര ഗവേഷകരും ഈ സത്വത്തെ കാണുന്നതിനും പഠിക്കുന്നതിനുമായി എത്തുന്നു. ഈ സത്വത്തിന്റെ അവശിഷ്ടം കിടക്കുന്ന ഭാഗത്തിലെ ജലം ചുവപ്പ് നിറത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. 

35 ടണ്‍ ഭാരം കണക്കാക്കുന്ന ഇതിന്റെ നീളം 20 മീറ്ററും വീതി 4 മീറ്ററുമാണ്. ഇത് ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജീവിയാണെന്ന് തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മുന്നില്‍ വലിയ പല്ലുകളുള്ള തിമിംഗലം ആയിരിക്കാം ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി