ജീവിതം

എഴുന്നേറ്റ് വാടോ അച്ഛാ... ചില്ലുപാലത്തില്‍ പേടിച്ച് വിറച്ചിരിക്കുന്ന അച്ഛനെ പിടിച്ചുവലിക്കുന്ന നാലുവയസുകാരന്റെ വീഡിയോ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

ഭയത്തിന് പ്രായയും പക്വതയുമൊന്നുമല്ല മാനദണ്ഡം. മുതിര്‍ന്നവര്‍ പേടിച്ച് വിറയ്ക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ കുഞ്ഞുങ്ങള്‍ ലാഘവത്തോടെ പെരുമാറുന്ന സാഹചര്യങ്ങളുണ്ടാകാം. ചില്ലുകൊണ്ടുണ്ടാക്കിയ ആകാശപ്പാതയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഭയന്ന് പാതിവഴിയില്‍ കുഴഞ്ഞിരുന്നുപോയ അച്ഛനെ പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ചൈനയിലെ വാന്‍ഷെന്‍ നാഷണല്‍ പാര്‍ക്കിലെ 213 അടി ഉയരമുള്ള ചില്ലു പാലത്തില്‍ വെച്ചാണ് സംഭവം. ആരായാലും പാലത്തിനു മുകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ പേടിച്ചുപോകും. വിനോദയാത്രക്കെത്തിയ ഈ അച്ഛനും മകനും ചില്ലുപാലത്തിലൊന്ന് കയറി നോക്കിയതാണ്. പാലത്തിന് നടുവില്‍ എ ത്തിയപ്പോഴേക്കും പേടിച്ച് വിറച്ച അച്ഛന്‍ മുന്നോട്ടു പോകാനാകാതെ നിലത്തിരുന്നുപോയി. 

പേടിച്ച്  വിറങ്ങലിച്ച് താഴെയിരുന്നപോയ അച്ഛനെയും പിടിച്ച് വലിക്കുന്ന നാലുവയസ് പ്രായമുള്ള മകനേയും വീഡിയോയില്‍ കാണാം. അച്ഛനെ എങ്ങനെയെങ്കിലും മറുവശത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അവന്‍. സംഭവം കണ്ട സഹയാത്രികരിലാരോ പകര്‍ത്തിയതാണ് വീഡിയോ. കൂടെയുള്ളവരുടെ പൊട്ടിച്ചിരികളും വീഡിയോയുടെ പശ്ചാത്തലമായി കേള്‍ക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍