ജീവിതം

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ വിരല്‍ രണ്ടായി മുറിഞ്ഞു; ഡേ കെയര്‍ ജീവനക്കാരിയുടെ അശ്രദ്ധ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡേകെയറിലെ ജീവനക്കാരിയുടെ അശ്രദ്ധയില്‍ ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് വിരല്‍ നഷ്ടപ്പെട്ടു. ഗുര്‍ഗാവോണിലെ ഒരു ഡേകെയറിലായിരുന്നു സംഭവം. 

അനയ എന്ന കുഞ്ഞിന്റെ വലതു കൈയിലെ മോതിര വിരലാണ് മുറിഞ്ഞ് രണ്ട് കഷ്ണമായത്. ഡേ കെയറിലെ ജീവനക്കാരി അശ്രദ്ധമായി വാതിലടച്ചതിലൂടെയാണ് കുഞ്ഞിന് ഈ അപകടം സംഭവിച്ചതെന്ന് അനയയുടെ അമ്മ പറയുന്നു. 

ഡേ കെയര്‍ ജീവനക്കാരുടെ അശ്രദ്ധയ്‌ക്കെതിരെ അനയയുടെ അമ്മ ഫേസ്ബുക്കില്‍ കുറിച്ചതോടെ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. കുഞ്ഞിന്റെ അറ്റുപോയ വിരലിന്റെ ചിത്രം സഹിതമാണ് അമ്മ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. 

ഒരു അമ്മയും കാണാന്‍ ആഗ്രഹിക്കാത്ത ദുസ്വപ്‌നമായിരുന്നു ചോരയില്‍ കുളിച്ച് നില്‍ക്കുന്ന മകളുടെ ദൃശ്യമെന്ന് അനയയുടെ അമ്മ ഭാവന റസ്‌തോഗി പറയുന്നു. ആറ് മാസത്തേക്ക് ആഴ്ചയില്‍ രണ്ട് ശസ്ത്രക്രീയ വീതം മകള്‍ക്ക് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ഒരു മാസത്തേക്ക് 16000 രൂപയാണ് ഈ ഡേ കെയര്‍ സെന്റര്‍ വാങ്ങിയിരുന്നത്. എന്നാല്‍ കുഞ്ഞിന്റെ വിരല്‍ മുറിഞ്ഞത് എങ്ങിനെയെന്ന് കാണാന്‍ ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ചെങ്കിലും അവര്‍ തരാന്‍ തയ്യാറായില്ലെന്നും ഭാവന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ