ജീവിതം

നടുറോഡിലെ ഫുട്‌ബോള്‍ കളി: അസമില്‍ നാട്ടിലിറങ്ങിയ കുട്ടിയാനയുടെ സ്‌റ്റൈലിഷ് ഷോട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: അസമിലെ റോഡിലിറങ്ങിയ കുട്ടിയാന യാതൊരു നാശനഷ്ടങ്ങളുമുണ്ടാക്കിയില്ല. അര മണിക്കൂര്‍ ഗതാഗത തടസം ഉണ്ടാക്കിയെങ്കിലും ഒറ്റയ്ക്ക് ഫുഡ്‌ബോള്‍ കളിച്ച് കാണികളെ വിനോദത്തിലാക്കി. കാലില്‍ ഒരു പ്ലാസ്റ്റിക് കുപ്പി തടഞ്ഞതോടെയാണ് നാലു കാലില്‍ ആനക്കുട്ടി മെസിയും നെയ്മറുമൊക്കെയായത്. എവിടെ നിന്നോ കിട്ടിയ പ്ലാസ്റ്റിക് കുപ്പി കൊണ്ടായിരുന്നു ആശാന്റെ കളി. പിന്‍കാലുകള്‍ കൊണ്ടും മുന്‍കാലുകള്‍ കൊണ്ടും കിടിലന്‍ ഷോട്ടുകളെല്ലാം പായിച്ച് അത്യുഗ്രന്‍ കളിയായിരുന്നു. കൂട്ടത്തിലാരോ പകര്‍ത്തിയ ആനക്കുട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ