ജീവിതം

വസ്ത്രം ധരിച്ച് ചെയ്യുന്ന ഹോബികള്‍ നഗ്നരായി ചെയ്താല്‍ എങ്ങിനെയുണ്ടാകും?

സമകാലിക മലയാളം ഡെസ്ക്

മറ്റെന്തിനേക്കാളും മനോഹരമാണ് നഗ്നശരീരം എന്ന് വിശ്വസിക്കുന്ന വിഭാഗം സമൂഹത്തിലുണ്ട്. പൊതു സമൂഹത്തിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പാപമാണെന്ന ചിന്തയില്‍ ജീവിക്കുന്നവരും നമുക്കിടയിലുണ്ട്.

വസ്ത്രം ധരിച്ചായാലും ധരിക്കാതെ ആയാലും ഒരേപോലെ, മറ്റ് മാനസിക ബുദ്ധിമുട്ടുകളില്ലാതെ ഇടപെഴകാനും ജീവിക്കാനും സാധിക്കുമെന്ന് ലോകത്തിന് ചിത്രങ്ങളിലൂടെ ബോധ്യപ്പെടുത്തുകയാണ് ജര്‍മ്മന്‍ ഫോട്ടോഗ്രാഫറായ സോഫിയ വോഗല്‍. 

ഓരോരുത്തരുടേയും ഹോബികള്‍, അതവര്‍ വസ്ത്രം ധരിച്ച് ചെയ്യുന്നതും, നഗ്നരായി ചെയ്യുന്നതും സോഫീയ ക്യാമറയില്‍ പകര്‍ത്തി. വസ്ത്രത്തിനടിയില്‍ നമ്മളെല്ലാവരും നഗ്നരാണെന്നും സോഫിയ ചിത്രങ്ങളിലൂടെ ഓര്‍മപ്പെടുത്തുന്നു. 

ഒരാളുടെ നഗ്നശരീരം വികാരങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുന്നതിന്റെ കടന്നുകയറ്റമില്ലാതെ നോക്കി കാണാന്‍ സാധിക്കുന്നിടത്തേക്ക് സമൂഹം വളരണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് സോഫിയയുടെ ഓരോ ചിത്രങ്ങളും. ലൈംഗീകതയുടെ ഇടപെടല്‍ ഇല്ലാതെ നഗ്നശരീരം അതിന്റെ മനോഹാരിത നിറച്ച് പകര്‍ത്താനായിരുന്നു തന്റെ ശ്രമമെന്നും സോഫിയ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു