ജീവിതം

ഹേമ മാലിനിക്ക് നേരെ കാളയുടെ ആക്രമണം; സംഭവം റെയല്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

മധുര റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടിയും എംപിയുമായ ഹേമ മാലിനി കാളയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മധുര റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോഴായിരുന്നു സംഭവം. 

സംഭവം വിവാദമായതോടെ തെരുവ് മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്ന് വിലയിരുത്തി റെയില്‍വേ സ്റ്റേഷന്‍ സുപ്പിരിയന്റന്റിനെ സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തു. സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ തെരുവ് മൃഗങ്ങള്‍ വരുന്നത് തടയാന്‍ ശ്രമിച്ചില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായതായി ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു ബിജെപി എംപി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'