ജീവിതം

ബാത്ത്ടബിനകത്തെ വിഷപ്പാമ്പിനെക്കണ്ട് പേടിച്ച് വിറച്ച്

സമകാലിക മലയാളം ഡെസ്ക്

വീടിനകത്ത് കയറിപ്പറ്റുന്ന ഇഴജന്തുക്കള്‍ എന്നും എല്ലാവരുടെയും പേടിസ്വപ്‌നമാണ്. ആളുകള്‍ പേടിച്ച് വിറയ്ക്കുകയും ഓടിമാറുന്നതുമെല്ലാം സ്വാഭാവികം. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പ് നിങ്ങളുടെ വീട്ടില്‍ ഇഴഞ്ഞ് നടക്കുകയാണെങ്കിലോ.. 

ഓസ്‌ട്രേലിയയിലെ ഒരു വീട്ടിലാണ് മാരകവിഷമുള്ള ഈസ്‌റ്റേണ്‍ ബ്രൗണ്‍ സ്‌നേകിനെ കണ്ടെത്തിയത്. അതും ബാത്ത്ടബില്‍. പാമ്പുപിടുത്തക്കാരനായ സണ്‍ഷൈന്‍ കോസ്റ്റാണ് പാമ്പിന്റെ ചിത്രം സഹിതം ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഇത്രയും വിഷമുള്ള ഒരു പാമ്പിനെ നിങ്ങള്‍ ഒരിക്കലും ബാത്ത്‌റൂമില്‍ പ്രതീക്ഷിക്കില്ല. വീടുകളില്‍ നിന്ന് ഞങ്ങള്‍ വളരെയധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഒരു ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേകിനെ പിടികൂടുന്നത് ഇതാദ്യമായിട്ടാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വീട്ടില്‍ നിന്നും പുറത്ത് കടന്ന പാമ്പ് ചെടികള്‍ക്കുള്ളില്‍ ഒളിക്കുകയായിരുന്നു. പിന്നീട് വളരെ പാടുപെട്ടാണ് അപകടകാരിയായ ഈ ജീവിയെ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും