ജീവിതം

ഈ കളിപ്പാട്ടത്തെ പേടിക്കണം;  2017 ലെ ഏറ്റവും അപകടകാരികളായ കളിപ്പാട്ടങ്ങളില്‍ സ്പിന്നറും

സമകാലിക മലയാളം ഡെസ്ക്

കുട്ടികള്‍ രണ്ട് വിരലുകള്‍ക്കിടയില്‍ പിടിച്ച് കറക്കിക്കൊണ്ട് നടക്കുന്ന ഫിഡ്‌ജെറ്റ് സ്പിന്നര്‍ കണ്ടാല്‍ ചെറുതാണെങ്കിലും ഏറ്റവും വലിയ അപകടകാരികളാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ ഏറ്റവും അപകടകരമായ കളിപ്പാട്ടങ്ങളുടെ പട്ടികയില്‍ സ്പിന്നറും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി യുഎസിലെ ഉപഭോക്തൃ സുരക്ഷ ഗ്രൂപ്പാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 

ഫിഡ്ജറ്റ് സ്പിന്നര്‍, വണ്ടര്‍ വുമണിന്റെ വാള്‍, റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈഡര്‍മാന്‍ ഡ്രോണ്‍ എന്നീ കളിപ്പാട്ടങ്ങള്‍ അപകടകാരികളാണെന്ന് വേള്‍ഡ് എയേന്‍സ്റ്റ് ടോയ്‌സ് കോസിംഗ് ഹാം എന്ന സംഘടന പറയുന്നു. മാസങ്ങള്‍ പ്രായമായ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്ന വിവിധ ആകൃതികളിലുള്ള ചെറിയ ചെറിയ കളിപ്പാട്ടങ്ങളുടെ കൂട്ടത്തേയും അപകടകാരികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കുട്ടികള്‍ക്കുണ്ടായ അപകടങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കിയതെന്ന് സംഘടന വ്യക്തമാക്കി. കളിപ്പാട്ടങ്ങള്‍ കാരണം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പട്ടിക പുറത്തിവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി