ജീവിതം

നാലാമത്തെ സര്‍ജറിക്ക് മുമ്പ് അവള്‍ അമ്മയോട് പറഞ്ഞു കളിക്കൂട്ടുകാരനെ വിവാഹം കഴിക്കണമെന്ന്... 

സമകാലിക മലയാളം ഡെസ്ക്

അഞ്ചുവയസ്സ് പ്രായമുള്ള സോഫിയ ജനിച്ചത് ഹൃദയസംബന്ധമായ അസുഖവുമായായിരുന്നു. ഇതിനോടകം സോഫിയയ്ക്ക് നേരിടേണ്ടിവന്നത് മൂന്ന് ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറികളും. ഈ മാസം സോഫിയയുടെ നാലാമത്തെ സര്‍ജറി നടക്കുകയാണ്. എന്നാല്‍ അതിനുമുമ്പ് അവള്‍ അമ്മയോട് ഒരു ആഗ്രഹം പറഞ്ഞു. നേഴ്‌സറിയില്‍ ഒപ്പം പഠിക്കുന്ന ഹണ്ടര്‍ ലാഫെറിയെ വിവാഹം കഴിക്കണം. 

സോഫിയയുടെ ഈ ആഹ്രഹം അവളരുടെ അമ്മ ക്രിസ്റ്റി ഹണ്ടറിന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തന്റെ മകന്‍ സോഫിയയെ സന്തോഷിപ്പിക്കാന്‍ എന്തുതന്നെ ചെയ്യാനും തയ്യാറാണെന്നായിരുന്നു ഹണ്ടറിന്റെ അമ്മ ട്രേസിയുടെ വാക്കുകള്‍. പിന്നെ ആറ് വയസ്സുകാരന്‍ ഹണ്ടറും അഞ്ചു വയസ്സുകാരി സോഫിയയും ഫോട്ടോഷൂട്ടിനായി ഒരുങ്ങിതുടങ്ങി അങ്ങനെ കഴിഞ്ഞ മാസം ഇവരുടെ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടന്നു.

തന്റെ പൊന്നോമനയെ വിവാഹവസ്ത്രത്തില്‍ കാണാന്‍ ഇനിയൊരിക്കലും കഴിയില്ലെന്ന ചിന്ത തന്റെ കണ്ണുനിറയ്ക്കുകയായിരുന്നെന്ന് ക്രിസ്റ്റി പറയുന്നു. ജനിച്ചയുടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സോഫിയയ്ക്ക് മുന്നോട്ട് ഒരുപാട് സര്‍ജ്ജറികളെ നേരിടേണ്ടിവരും. സോഫിയയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുനല്‍കി അവളെ സന്തോഷവതിയാക്കാന്‍ ശ്രമിക്കുന്നവരാണ് ഈ കൊച്ചുകുറുമ്പിയുടെ ചുറ്റും. ഫോട്ടോകളിലെല്ലാം എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി നിഷ്‌കളങ്കമായി അവള്‍ ചിരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു