ജീവിതം

മൂന്നടി നാലിഞ്ച് എന്നത് സംഖ്യമാത്രമാണ്; പറക്കാന്‍ അതൊരു തടസമല്ലെന്ന് തെളിയിച്ച മോഡല്‍

സമകാലിക മലയാളം ഡെസ്ക്

ഫാഷന്‍ ലോകത്തെ പതിവ് സൗന്ദര്യ സങ്കല്‍പ്പങ്ങളെ ചുരുട്ടിക്കെട്ടാന്‍ ലക്ഷ്യമിട്ടാണ് ദ്രു പ്രസ്തയുടെ വരവ്. മൂന്ന് അടി നാലിഞ്ച് മാത്രമാണ് ദ്രുവിന്റെ ഉയരം. പക്ഷേ സ്വപ്നത്തെ കൈപ്പിടിയില്‍ ഒതുക്കാനുള്ള യാത്രയില്‍ അതൊന്നും ഈ ഇരുപത്തിയൊന്നുകാരിയെ തളര്‍ത്തുന്നില്ല. 

ഉയരം വയ്ക്കാത്തതിനെ തുടര്‍ന്ന് പരിഹാസങ്ങളിലൂടേയും മാറ്റിനിര്‍ത്തപ്പെടലുകളിലൂടേയുമായിരുന്നു ദ്രുവിന്റെ ജീവിതം. തന്നിലേക്കെത്തിയ അവഹേളിക്കുന്ന രീതിയിലെ വാക്കുകളും നോട്ടങ്ങളുമെല്ലാം മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്താക്കി മാറ്റുകയായിരുന്നു അമേരിക്കയിലെ നെവേഡയില്‍ ജീവിക്കുന്ന ദ്രു. 

ലോസ് ആഞ്ചലസിലേക്കെത്തിയായിരുന്നു ദ്രു തന്നെ മോഡലിങ് കരിയറിലെ ആദ്യ ചുവടുവയ്പ്പ് നടത്തിയത്. നിലനില്‍ക്കുന്ന പതിവ് സൗന്ദര്യ സങ്കല്‍പ്പങ്ങളെ തകര്‍ത്ത്, സമാനമായ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികളെ മുന്നോട്ടുയരാന്‍ പ്രചോദിപ്പിക്കാനായിരുന്നു ദ്രുവിന്റെ സ്വപ്‌നം. 

എല്ലാവരും നടക്കുന്നത് പോലെ റാംപില്‍ മറ്റെല്ലാവര്‍ക്കും നടക്കാന്‍ കഴിയണം. അത് അവര്‍ വീല്‍ച്ചെയറിലൂടെ നടക്കുകയാണെങ്കിലും എന്ന് ദ്രു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി