ജീവിതം

ഭൂമി ഉരുണ്ടതല്ല, പരന്നതാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഫ്‌ളിന്റോഫ്; ഹെലികോപ്ടറില്‍ പറക്കുമ്പോള്‍ ഭൂമി വട്ടമായി മുന്നില്‍ വരാത്തത്  എന്താണ്?

സമകാലിക മലയാളം ഡെസ്ക്

ഭൂമി ഉരുണ്ടതാണെന്ന് പാടി പടിച്ചാണ് തലമുറകള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഭൂമി ഉരുണ്ടതല്ല, പരന്നതാണ് എന്ന വാദം ഉന്നയിക്കുന്നവര്‍ക്ക് വലിയ പ്രാധാന്യം ശാസ്ത്രവും സമൂഹവും നല്‍കിയിരുന്നില്ല. എന്നാലിപ്പോള്‍ ഭൂമി പരന്നതാണെന്ന വാദത്തെ പിന്തുണച്ചാണ് മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ലിന്റോഫ് മുന്നോട്ടു വരുന്നത്. 

ഭൂമി പരന്നതാണെന്ന് തെളിയിക്കുന്നതിനായി ചില ഉദാഹരണങ്ങളും ഫ്‌ലിന്റോഫ് പറയുന്നുണ്ട്. നാസ പുറത്തുവിടുന്ന ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ബഹിരാകാശത്ത് നിന്നുമുള്ള ഭൂമിയുടെ മറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഭൂമിയുടെ പരന്ന രൂപമാണ് കാണാന്‍ സാധിക്കുക. 

ബഹിരാകാശത്തേക്ക് ചെല്ലുമ്പോള്‍ ജലം നിശ്ചലാവസ്ഥയിലാകുന്നത് എന്തുകൊണ്ടാണെന്നും ഫ്‌ലിന്റോഫ് ചോദിക്കുന്നു. ഹെലികോപ്ടറില്‍ പറക്കുന്ന സമയത്ത് ഭൂമി നിങ്ങള്‍ക്ക് മുന്നില്‍ വട്ടമായി വരാത്തത് എന്താണെന്നും ഫ്‌ലിന്റോഫിന് അറിയണം. ഭൂമി പരന്നതാണെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ പരന്നതായിരിക്കാനാണ് സാധ്യതയെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ ഓള്‍ റൗണ്ടര്‍ പറയുന്നു. 

ഭൂമിയുടെ നടുവില്‍ നോര്‍ത്ത് പോളും, പിറകില്‍ സൗത്ത് പോളുമാണ്. വലിയ ഐസ് മതില്‍ പോലെയാണിത്. ഭൂമി പരന്നതാണെന്ന് പറഞ്ഞ് 1,000 ഡോളറിന് പന്തയം വയ്ക്കാന്‍ തയ്യാറാണെന്നും ഫ്‌ലിന്റോഫ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു